തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്ന കെ.എസ്.ഐ.ഡി.സിയുടെ രണ്ടാം സ്റ്റാന്റേഡ് ഡിസൈന്‍ ഫാക്ടറി (എസ്.ഡി.എഫ്) പ്രവര്‍ത്തന സജ്ജമായി. പാലക്കാട് കനാല്‍ പിരിവിലെ കെ.എസ്.ഐ.ഡി.സിയുടെ ഇന്‍വെസ്റ്റ്മെന്റ് സോണിലാണ് പുതിയ എസ്.ഡി.എഫ് കെട്ടിടം.
71,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള എസ്.ഡി.എഫിലൂടെ 280 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. മൂന്ന് നിലകളിലായി 24 മോഡ്യൂളുകളാണ് കെട്ടിടത്തിലുള്ളത്. വൈദ്യുതി, വെള്ളം, പാര്‍ക്കിംഗ് സൗകര്യം, ഡോക് ലെവലേര് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഫാക്ടറിയില്‍ ഒരുക്കിയിട്ടുണ്ട്. ഡിസൈന്‍ ഫാക്ടറി നാളെ വ്യവസായ മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യുമെന്ന് കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: