പന്മന: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത് വേദിയില്‍ സ്ഥാപിക്കാനുള്ള വിദ്യാധിരാജ ജ്യോതിപ്രയാണ ഘോഷയാത്ര പന്മന ആശ്രമത്തില്‍ നിന്നും ആരംഭിച്ചു.
ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ക്ക് ആശ്രമാചാര്യന്‍ സ്വാമി നിത്യസ്വരൂപാനന്ദ ജ്യോതി കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.
പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, മാലേത്ത് സരളാദേവി, ഹരിദാസ്, ഘോഷയാത്ര ജനറല്‍ കണ്‍വീനര്‍ ജി.കൃഷ്ണകുമാര്‍, പന്മന മഞ്ജേഷ്, അനിരാജ് ഐക്കര, ശിവദാസ് എന്നിവര്‍ പങ്കെടുത്തു. വിജയാനന്ദന്നായര്, രവി കുന്നക്കാട്, സി.ജി, പ്രദീപ്കുമാര്‍ എന്നിവരാണ് ജ്യോതി പ്രയാണ ആചാര്യ സ്ഥാനം അലങ്കരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: