ന്യൂദല്‍ഹി: അസം സന്ദര്‍ശനത്തിന് മുന്‍പായി സ്ത്രീകള്‍ ദീപം തെളിയിക്കുന്ന ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് ദീപം തെളിയിച്ചത്. അസമിലെ വലിയ ആവേശം കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നായിരുന്നു മോദിയുടെ ട്വീറ്റ്.
‘ അസമിലെ വലിയ ആവേശം കാണുമ്പോള്‍ സന്തോഷം. നാളെ സംസ്ഥാനത്ത് എത്തിച്ചേരാന്‍ മറ്റൊരു അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. അസമിന്റെ എല്ലാ തലത്തിലുമുള്ള വികസത്തിനായുള്ള പ്രവര്‍ത്തനം ഞങ്ങള്‍ തുടരും’- സന്ദര്‍ശനത്തിനു മുന്നോടിയായുള്ള സംസ്ഥാനത്തെ ഒരുക്കങ്ങളുടെ ചിത്രങ്ങള്‍ ശനിയാഴ്ച ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി കുറിച്ചു.
മോദി എത്തുന്നതിന് മുന്നോടിയായി സ്ത്രീകള്‍ മണ് ചിരാതുകള്‍ കത്തിക്കുന്നത് ചിത്രങ്ങളില്‍ കാണാം. ദീപങ്ങള്‍ ഉപയോഗിച്ച് ‘മോദി’ എന്ന പേരും അവര്‍ ചിത്രീകരിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് ശിലാസ്ഥാപനം നടത്തും. ദേശീയ പാതകള്‍ക്കും പ്രധാന ജില്ലാ റോഡുകള്‍ക്കും വേണ്ടിയുള്ള ‘അസോം മാല’യ്ക്കും പ്രധാനമന്ത്രി സോനിത്പൂര്‍ ജില്ലയിലെ ധേകിയാജുലിയില് തുടക്കമിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: