ദേവികുളം: മന്ത്രി എം.എം. മണിയും സിപിഎമ്മും തന്നെ വഞ്ചിച്ചു. ദേവികുളത്ത് സ്വതന്ത്രയായി മത്സരിക്കുമെന്ന് പൊമ്പിളൈ സമര നേതാവ് ഗോമതി. പൊമ്പിളൈ ഒരുമയെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും ഗോമതി അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ കൂട്ടായമയായ പൊമ്പിളൈ ഒരുമൈ ആദ്യഘട്ടില്‍ വര്‍ത്തകളില്‍ ഏറെ ഇടംപിടിച്ചിരുന്നു. പിന്നീടത് പല സംഘങ്ങളായി പിരിയുകയായിരുന്നു. അതിനിടെ എസ്. രാജേന്ദ്രന് എംഎല്‍എയാണ് ഒപ്പം നില്‍ക്കണമെന്ന് പൊമ്പിളൈ ഒരുമയോട് ആവശ്യപ്പെട്ടതെന്ന് ഗോമതി വെളിപ്പെടുത്തി.
എന്നാല്‍ പൊമ്പിളൈ ഒരുമയ്ക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്. എം.എം. മണിയാണ് ഇതിന് പിന്നില്‍. മന്ത്രി ഇനി പറയാത് അസഭ്യങ്ങളൊന്നുമില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്നും ഗോമതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: