തിരുവനന്തപുരം: ബുദ്ധിയില്ലാത്തവരെ വിശേഷിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പദമാണ് പോത്ത്. പാലക്കാട് മുന്‍ എംപി എംബി രാജേഷിന് ബുദ്ധി കുറവാണെന്ന് ആരും പറയില്ല. കമ്മ്യൂണിസം അരച്ചുകലക്കി കുടിച്ചതിനു പുറമെ വിചാരധാര ഉള്‍പ്പെടെ സംഘ സാഹിത്യം മുഴുവന്‍ മനപാഠവുമാണ്.. എന്നിട്ടും അദ്ദേഹത്തിന് പോത്ത് രാജേഷ് എന്ന ചെല്ലപ്പേരു വീണു. പോത്തിറച്ചിയുടെ ബ്രാന്‍ഡ് അമ്പാസിഡറായി നാട്ടില്‍ മുഴുവന്‍ പോത്ത് ഫെസ്റ്റിവല്‍ നടത്തിയതിനു പതിച്ചു കിട്ടയ വിശേഷണമാണത്.
എന്നാല്‍ വിളിപ്പേരിനോടു നീതി പുലര്‍ത്താന്‍ രാജേഷ് പണിപ്പെടുന്നു എന്നാണ്, സ്വന്തം ഭാര്യയുടെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചുള്ള പ്രതികരണം തെളിയിക്കുന്നത്..
കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 പേര് വ്യക്തി താല്പര്യത്തിനായി ഞെട്ടിപ്പിക്കുന്ന ഉപജാപം നടത്തിയെന്നാണ് രാജേഷ് പറയുന്നത്. ഭാര്യയെ ജോലിയില്‍ നിന്ന് പിന് തിരിപ്പിക്കാന് ഗുണ്ടായിസം കാട്ടിയതായും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മുന്‍ എം പി സങ്കടം പറയുന്നു. ജോലിക്കുപോകാന്‍ താല്പര്യമില്ലായിരുന്നു, പക്ഷേ ഗുണ്ടായിസത്തിനു കീഴടങ്ങരുതാത്തതിനാല്‍ ഭാര്യ ജോലി ഉപേക്ഷിക്കില്ല എന്ന രാജേഷിന്റെ വാദം കാട്ടുപോത്തുകള്‍ പോലും വിശ്വസിക്കില്ല.
ജനുവരി 31നു രാത്രി ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 പേരും ഒപ്പിട്ട കത്ത് മറ്റൊരാള്‍ വഴി നിനിതയ്ക്കു ലഭ്യമാക്കിയെന്നും ജോലിയില്‍ ചേരാതെ പിന്മാറിയാല് പ്രശ്നമില്ലെന്നും ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കു കൊടുക്കുമെന്നും പറഞ്ഞതായും ആണ് പത്തു വര്‍ഷം പാലക്കാടിനെ പാര്‍ലമെന്റില്‍ പ്രതിനിധികരിച്ച രാജേഷിന്റെ വിലാപം. അക്കാര്യം എന്തുകൊണ്ട് അന്നോ പിറ്റേന്നോ ഒന്നും പുറത്തു പറഞ്ഞില്ല. കള്ളം പിടിക്കപ്പെട്ട് വിവാദമായതിനു ശേഷം രണ്ടു ദിവസം കൂടി ഭിഷണിക്കഥ പറയാന്‍ കാത്തിരുന്നു. ഇടത് അനുകൂലികളായ മൂന്ന് അധ്യാപകരെ പ്രതിക്കൂട്ടിലാക്കേണ്ട എന്നു കരുതിയാണോ ?
ചാനല്‍ ചര്‍ച്ചകളില്‍ പുളു അടിക്കുന്നതുപോലയല്ല ഇത്. രാത്രിയില്‍ ഭാര്യക്ക് കിട്ടിയ കത്ത് പുറത്തുവിട്. ആരാണ് കൊണ്ടു വന്നത്. എന്തുകൊണ്ടാണ് ഭീഷണി വിവരം പുറത്തു പറയായിരുന്നത്.
ഉദ്യോഗാര്‍ഥിക്കു സര്‍ട്ടിഫിക്കറ്റ് നല്കിയെന്നതു ബാലിശമായ ആരോപണമാണെന്നാണ് വിഷയവിദഗ്ധരായ മൂന്നുപേര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: