പുതുച്ചേരി: അഞ്ച് കോടി തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് പുതുച്ചേരി പൊലീസിന്റെ പിടിയിലായി.
ആര്യന്‍കുപ്പം ഗ്രാമത്തില്‍ നിന്നുള്ള 43 കാരനായ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ തയ്യാറാണെന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഈ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ഒരു കാര്‍ ഡ്രൈവര്‍ വിവരം നല്‍കിയതിനെതുടര്‍ന്നാണ് പുതുച്ചേരി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സത്യനാദം ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. ഇയാളെ പിന്നീട് കോടതി റിമാന്റ് ചെയ്തു.
ശത്രുതയോ വെറുപ്പോ ദുരുദ്ദേശ്യമോ വളര്‍ത്തുന്നതും പൊതുശല്യം ഉണ്ടാക്കുന്നതുമായ പ്രസ്തവാന നടത്തിയതിനാണ് ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) 505(1), 505(2) എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: