കൊൽക്കത്ത : തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബംഗാളിലെ ജനങ്ങൾ മമതയ്‌ക്കും തൃണമൂലിനും ടാറ്റാ നൽകുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ. കൊൽക്കത്തയിൽ ശനിയാഴ്ച പൊതുജനറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം അഹങ്കാരത്തെ തൃപ്തിപ്പെടുത്താന്‍ .കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ നിധി യോജന ബംഗാളില്‍ നടപ്പിലാക്കിയില്ല. കർഷകരോട് മമത ചെയ്യുന്നത് അനീതിയാണെന്നും 70 ലക്ഷത്തോളം കർഷകരെ മുഖ്യമന്ത്രി ദുരിതത്തിലാഴ്‌ത്തുകയാണെന്നും നദ്ദ പറഞ്ഞു.
ബംഗാളിൽ പദ്ധതി നടപ്പാക്കണമെന്ന് 25 ലക്ഷം കർഷകരാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ബംഗാളിന് വേണ്ട താന്‍ ഒരു കിസാന്‍ സമ്മാന്‍ നിധി ഏര്‍പ്പെടുത്തുമെന്നാണ് മമത പറഞ്ഞത്. പക്ഷെ തെരഞ്ഞെടുപ്പടുത്ത് ഈ വേളയില്‍ ഇനി പ്രായശ്ചിത്തം കൊണ്ടു കാര്യമില്ലെന്നും മമത തന്നെ വേണ്ടത്ര ദുരന്തം ഉണ്ടാക്കിക്കഴിഞ്ഞെന്നും നദ്ദ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് നദ്ദ ബംഗാളിൽ എത്തിയത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിക്കുന്ന പരിവര്‍ത്തന്‍ രഥയാത്ര നദ്ദ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 15ാം നൂറ്റാണ്ടിലെ സന്യാസി ചൈതന്യ മഹാപ്രഭുവിന്റെ നാടായ നാദിയ ജില്ലയിലെ നബദ്വീപില്‍ നിന്നാണ് രഥയാത്ര ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: