ന്യൂദല്‍ഹി: ലഡാക്ക് പ്രശ്നം സങ്കീര്‍ണ്ണമായതിനാല്‍ കൂടുതല്‍ സൈനികതല ചര്‍ച്ചകള്‍ ഉണ്ടെങ്കിലേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
ഈ പ്രശ്നത്തില്‍ സൈനികതല ചര്‍ച്ചകള്‍ മാത്രമേ ഫലപ്രദമാകൂ. കാരണം ഇരുമേഖലയിലും ഏതൊക്കെ പ്രദേശങ്ങള്‍ ആരൊക്കെ കയ്യടക്കി എന്നതറിയാന്‍ നമുക്ക് കൃത്യമായി ഭൂമിശാസ്ത്രം അറിഞ്ഞേ മതിയാവൂ. ഇതാണ് സൈനിക കമാന്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ സൈനികതലത്തില്‍ ഒമ്പത് റൗണ്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും ചെറിയ പുരോഗതിയേ ഉണ്ടായിട്ടുള്ളൂ. ലഡാക്കിലെ വെല്ലുവിളികള്‍ നേരിടാന്‍ വന്‍തോതില്‍ സൈനികസാന്നിധ്യം അവിടെയുണ്ടെന്നും വിജയവാഡയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
സൈനിക കമാന്‍ഡര്‍മാര്‍ ഒമ്പത് റൗണ്ട് കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഇതില്‍ ചില്ലറ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് ലഡാക്കില്‍ ചൈനയും ഇന്ത്യയും തമ്മില്‍ ഏട്ടുമുട്ടലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: