ന്യൂദല്‍ഹി : ഇടനിലക്കാര്‍ നടത്തിയ രാജ്യവ്യാപക വഴി തടയല്‍ സമരത്തില്‍ സംഘര്‍ഷം. സിപിഐ നേതാവ് ആനി രാജയടക്കമുള്ളവര്‍ പോലീസ് കസ്റ്റഡിയില്‍. വഴി തടയല്‍ സമയം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ കരുതല്‍ തടങ്കലിലാണെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭ്യമല്ല. അതേസമയം വഴിതടയല്‍ സമരം നടത്തിയ പല സ്ഥലങ്ങളിലും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് കണ്ണീര് വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേശീയ- സംസ്ഥാന പാതകള്‍ മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഉപരോധിക്കാനാണ് ഇടനിലക്കാര്‍ ആഹ്വാനം നല്‍കിയത്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്ക് അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്.
സമാധാന പരമായി ഉപരോധം നടത്തണമെന്നാണ് നേതാക്കള്‍ ആഹ്വാനം ചെയ്തതെങ്കിലും പിന്നീടത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഉപരോധത്തിന് മുന്നോടിയായി ദല്‍ഹി മെട്രോ റെയിലിന്റെ ഒന്‍പതോളം ഗേറ്റുകള്‍ നേരത്തെ തന്നെ അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: