ന്യൂദല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി വഴി തടഞ്ഞവരെ ശനിയാഴ്ച വിവിധ സംസ്ഥാനങ്ങളില്‍ നി്ന്നും അറസ്റ്റ് ചെയ്ത് നീക്കി. അക്രമസംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മുന്‍കരുതലിന്റെ ഭാഗമായി ദല്‍ഹി മെട്രോയുടെ ഒമ്പതോളം ഗേറ്റുകള്‍ അടച്ചു. വലിയ പൊലീസ് പട്ടാള സന്നാഹമുണ്ടായിരുന്നതിനാല്‍ രാജ്യ തലസ്ഥാനമായ ദല്‍ഹി അക്ഷരാര്‍ത്ഥത്തില്‍ ഒരു കോട്ടതന്നെയായി മാറി. ദല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്താരാഖണ്ഡ് എന്നിവിടങ്ങളില്‍ വഴി തടയല്‍ സമരം ഇല്ല. പ്രതിഷേധക്കാര്‍ രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ ഗാസിപൂരില്‍ നടത്തുന്ന സമരം സമാധാനപരമായിരുന്നു.
പഞ്ചാബിലെ അമൃതസര്‍, മൊഹാലി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ഗുരുഗ്രാമിലും ബജ്‌ഗേരി ഫ്‌ളൈഓവര്‍ ഉപരോധിച്ചു. ഹരിയാനയിലെ ഷാഹിദി പാര്‍ക്കില്‍ വഴി തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു.
കര്‍ണ്ണാടകയിലെ യെലഹങ്കയിലും ഉപരോധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: