തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നടപ്പാക്കുന്ന പുതിയ നിയമം പുറത്തുവിട്ട് യു ഡി എഫ്. ശബരിമല കരട് നിയമമാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് യു ഡി എഫ് പുറത്തുവിട്ടിരിക്കുന്നത്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുമെന്ന് കരട് നിയമത്തില്‍ പറയുന്നു. തന്ത്രിയുടെ അനുമതിയോടെ പ്രവേശനത്തില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പുതിയ കരട് നിയമത്തില്‍ യു ഡി എഫ് പ്രഖ്യാപിക്കുന്നു.
നേരത്തേ, ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി പുതിയ നിയമ നിര്‍മാണം നടത്തി പ്രശ്നത്തിനു പരിഹാരം കാണുമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ കോടതി ഉത്തരവിനുശേഷം എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? ജനങ്ങളുടെ കണ്ണില്‍ സര്‍ക്കാര്‍ പൊടിയിടുകയാണ്. പുതിയ നിയമ നിര്‍മാണമല്ലാതെ കോടതി വിധിയെ മറികടക്കാനാകില്ലെന്നു സര്‍ക്കാരിന് അറിയാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും നാടകം മാത്രമാണിതെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: