ന്യൂദല്‍ഹി: അടുത്തയാഴ്ച 8 മുതല്‍ 12 വരെ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ് നല്‍കി. ‘വളരെ പ്രധാനപ്പെട്ട’ ചില നിയമനിര്‍മ്മാണ നടപടികള്‍ക്കു സാധ്യതയുള്ളതിനാലാണിതെന്ന് എംപിമാരെ അറിയിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പല അംഗങ്ങളും സഭയിലെത്താറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിപ്പു പുറപ്പെടുവിക്കുന്നത്. അതിനു പിന്നാലെ മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡും നടപ്പാക്കാന്‍ പോകുന്ന എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്.
കര്‍ഷക ബില്ലും പൗരത്വ ബില്ലും പോലുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകായാണെന്നും ചര്‍ച്ചകളുണ്ട്. ഇതോടെപ്പാണ് ഏകീകൃത സിവില്‍കോഡ് നിയമത്തിന്റെ സാധ്യതകളും പരിഗണിക്കപ്പെടുന്നത്. രാഷ്‌ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ്, പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം, നേരത്തേ ഇറക്കിയ ചില ഓര്‍ഡിനന്‍സുകള്‍ ബില്ലുകളാക്കിയുള്ള അവതരണം എന്നിവയുടെ പശ്ചാത്തലത്തിലാണ് വിപ്പ്.
ലോക്സഭയില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. രാജ്യസഭയില്‍ സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് എല്ലാം ബിജെപി അംഗങ്ങളോടും സഭയില്‍ എത്താനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: