ഇരിട്ടി : ഇടതുപക്ഷ ഗവർമെൻറ് അധികാരത്തിൽ വന്നതിന് ശേഷം ആദിവാസി വിഭാഗങ്ങളോട് കൊടിയ ക്രൂരതയാണ് കാണിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു. പായം പഞ്ചായത്തിലെ കുന്നോത്ത് ആദിവാസി കുടുംബത്തിന്റെ വീട് തകർത്ത സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിന്റെ തണലിൽ മാഫിയകളും ഗുണ്ടാ സംഘങ്ങളും വിലസുകയാണ്.
ഇതിനു സമീപത്തു തുടങ്ങാൻ ഉദ്ദേശിക്കുന്ന ക്രഷർ മുതലാളിക്ക് വേണ്ടി മുൻ പായം പഞ്ചായത്തു പ്രസിഡന്റിന്റെ ഒത്താശയോടെ ആണ് ഈ അതിക്രമം നടന്നിരിക്കുന്നത് . ഇവർക്കെല്ലാം ഒത്താശ ചെയ്യുന്നത് സംസ്ഥാന ഭരണകൂടമാണ്. വീട് പൊളിച്ചതിന് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കുറ്റവാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വീട് പൊളിച്ചു മാറ്റിയ സ്ഥലത്ത് തന്നെ ഇവർക്ക് വീട് നിർമ്മിച്ച നൽകണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു. അതുവരെ തങ്ങൾ പ്രക്ഷോഭ രംഗത്ത് ഉണ്ടാകുമെന്നും ഹരിദാസ് പറഞ്ഞു.
ബി ജെ പി ദേശീയ സമിതി അംഗം പി.കെ.വേലായുധൻ, ഉത്തര മേഖലാ ഉപധ്യക്ഷൻ വി. വി.ചന്ദ്രൻ , ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ്, വനവാസി അവകാശ സംരക്ഷണ സമിതി ജില്ല സെക്രട്ടറി സുമേഷ് കോളാരി, മട്ടന്നൂർ മണ്ഡലം പ്രസിഡൻ്റ് രാജൻ പുതുക്കുടി,
പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് സി.ബാബു, ആർ എസ് എസ് ഖണ്ഡ് കാര്യവാഹക് എം .ഹരിഹരൻ
നേതാക്കളായ മനോഹരൻ വയോറ, അജേഷ് നടുവനാട്, വിവേക് കീഴൂർ, പ്രിജേഷ് അളോറ എന്നിവരും ജില്ല പ്രസിഡൻ്റിനോടൊപ്പം ഉണ്ടായിരുന്നു. സമീപത്തെ ക്വാറിയുടെ നിർമ്മാണ പ്രവത്തിയുഡി ഭാഗമായി നടക്കുന്ന മണ്ണിടിക്കലും ഇവരുടെ നേതൃത്വത്തിൽ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: