ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളേയും ദേവതമാരെയും ഒരു ഷോയ്‌ക്കിടയില്‍ അപമാനിച്ച കേസിൽ സ്റ്റാന്‍റപ് കൊമേഡിയന്‍ മുനവർ ഫാറൂഖിക്ക് സുപ്രീം കോടതിയുടെ ജാമ്യം. മുനവര്‍ ഫറൂഖിയെ മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കേസിലാണ് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്ഇടക്കാല ജാമ്യം നല്‍കിയത്.
ഇയാള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ കേസ് സ്റ്റേ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ കേസില്‍ മദ്ധ്യപ്രദേശ് പോലീസിന് നോട്ടീസും അയച്ചിട്ടുണ്ട്. ഫറൂഖിയുടെ അഭ്യര്‍ത്ഥനപ്രകാരം ഇദ്ദേഹത്തിനെതിരെ മധ്യപ്രദേശ് പൊലീസ് തയ്യാറാക്കിയ കേസും സുപ്രിംകോടതി റദ്ദാക്കി. ക്രിമിനൽ ചട്ടങ്ങൾ പ്രകാരമുള്ള വ്യവസ്ഥകൾ അറസ്റ്റുമായി ബന്ധപ്പെട്ട് പാലിച്ചില്ലെന്ന് കോടതിയിൽ മുനവറിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
ഫാറൂഖിക്ക് ജനുവരി 28ന് മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രാദേശിക കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തതോടെയാണ് മുനവർ സുപ്രീം കോടതിയെ സമീപിച്ചത്.
ജനുവരി രണ്ടിനാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി ഉൾപ്പെടെ ആറ് പേരെ ഇൻഡോർ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ ഗൗർ നൽകിയ പരാതിയിലാണ് മുനവർ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് സര്‍ക്കാരിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാരും മുനവര്‍ ഫറൂഖിയെ അറസ്റ്റ് ചെയ്യാനിരിക്കുകയാണ്.
‘ജാമ്യം എന്നത് സാധാരണ പ്രക്രിയയാണ്. അതിനര്‍ത്ഥം അയാള്‍ നിരപരാധിയാണെന്നല്ല. പൊലീസ് തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് ഒരാള്‍ ഹിന്ദു ദൈവങ്ങളെയും ദേവതമാരെയും പരിഹരിക്കാന്‍ അനുവദിക്കുന്നത്?’ മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: