Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പിരിമുറുക്കം ഒഴിവാക്കാം

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Feb 5, 2021, 05:48 pm IST
in Samskriti

മക്കളേ,

ഇന്ന് ഓരോ നിമിഷവും മനുഷ്യന്‍ ടെന്‍ഷനിലാണ്. സകലസുഖസൗകര്യങ്ങളും ഉണ്ടായിട്ടും അവന് ടെന്‍ഷനൊഴിഞ്ഞ നേരമില്ല. പല കാര്യങ്ങളെക്കുറിച്ചും ആവശ്യമില്ലാതെ ചിന്തിച്ചു മനസ്സിന്റെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക ഇന്നു നമ്മുടെ സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു.

കൈയില്‍ ഒരു മുറിവുണ്ടായാല്‍ മുറിവു നോക്കിയിരുന്നു വിഷമിച്ചതുകൊണ്ടോ കരഞ്ഞതുകൊണ്ടോ മുറിവുണങ്ങുകയില്ല. മുറിവു കഴുകി മരുന്നു വയ്‌ക്കുകയാണു വേണ്ടത്. അതുപോലെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവയെ ഓര്‍ത്തു വിഷമിച്ചിരുന്നതുകൊണ്ടു മാത്രം പരിഹാരമുണ്ടാവില്ല. എന്നുമാത്രമല്ല, ടെന്‍ഷന്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും ദുര്‍ബ്ബലപ്പെടുത്തും. ടെന്‍ഷനാണു മിക്ക രോഗങ്ങള്‍ക്കും കാരണമായിത്തീരുന്നത്.  ഓരോ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു ടെന്‍ഷന്‍ അടിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ നമ്മുടെ ജീവിതത്തെ കൂടുതല്‍ പ്രയാസകരമാക്കുകയാണു ചെയ്യുന്നത്.  

നമ്മുടെ കൈയില്‍ ഒരു ഗ്ലാസ് വെള്ളം ഉണ്ടെന്നിരിക്കട്ടെ. അത് ഒരു മണിക്കൂര്‍ അങ്ങനെ പിടിച്ചുകൊണ്ടുനിന്നാല്‍  കുറച്ചു വേദനിക്കും. ഒരു ദിവസം മുഴുവന്‍ അങ്ങനെ ഉയര്‍ത്തിപ്പിടിച്ചാല്‍ കൈ അനക്കാന്‍ പറ്റാതാവും. അവസാനം നമ്മളെ ആശുപത്രിയിലാക്കേണ്ടിവരും. ഇതുപോലെയാണു നമ്മുടെ വികാരവിചാരങ്ങള്‍. അവയുടെ ഭാരം വല്ലപ്പോഴുമെങ്കിലും ഇറക്കി വയ്‌ക്കാതിരുന്നാല്‍ വേണ്ടതു ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ സാധിച്ചെന്നുവരില്ല. മനസ്സിന്റെ സമനിലതന്നെ തെറ്റിയെന്നു വരാം. മനസ്സിന്റെ ഭാരം ഇറക്കിവയ്‌ക്കുന്ന പ്രക്രിയയാണു റിലാക്‌സേഷന്‍ അഥവാ വിശ്രാന്തി.  

നിരന്തരമായുള്ള ടെന്‍ഷന്‍ ക്രമേണ ശരീരത്തെ ദുര്‍ബ്ബലമാക്കുന്നു. നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനു സാധാരണ വേണ്ട രക്തസമ്മര്‍ദ്ദം, താഴത്തേത് എണ്‍പതും മുകളിലത്തേത് നൂറ്റിയിരുപതുമാണ്. പ്രഷറിന്റെ അസുഖമുള്ള ഒരാള്‍ക്ക് ടെന്‍ഷന്‍ വരുമ്പോള്‍ അതു നൂറ്റമ്പതോ ഇരുനൂറോ വരെയും വര്‍ദ്ധിക്കാം. അതുമൂലം തലയിലെ ചെറിയ ഞരമ്പുകള്‍ പൊട്ടി ശരീരത്തിന്റെ ഒരുവശം തളര്‍ന്നുവെന്നു വരാം. ഇന്ന്, സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ ഹൃദ്രോഗബാധിതരാണ്. പലരും പേസ്‌മേക്കറുമായാണ് ജീവിക്കുന്നത്. എന്നാല്‍ ഈ പേസ്‌മേക്കറിനു പകരം ആദ്ധ്യാത്മികതയാകുന്ന ‘പീസ്‌മേക്കര്‍’ നമ്മുടെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞാല്‍ പേസ്‌മേക്കറിന്റെ ആവശ്യം തന്നെ ഉണ്ടാകില്ല.  

ഒരിക്കല്‍ ഒരു മഹാത്മാവും ശിഷ്യന്മാരും കൂടി യാത്ര പുറപ്പെട്ടു. വെയിലത്ത് നടന്നായിരുന്നു യാത്ര. വഴിക്ക് ഒരു തണല്‍വൃക്ഷം കണ്ടപ്പോള്‍ മഹാത്മാവ് തണലില്‍ ഇരുന്നു. അദ്ദേഹം ശിഷ്യരോട് കുടിക്കാന്‍ കുറച്ച് വെള്ളം കിട്ടുമോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞു. ശിഷ്യന്മാര്‍ വെള്ളം അന്വേഷിച്ച് നടന്നപ്പോള്‍ കുറച്ചകലെ ഒരു കൊച്ചു പൊയ്‌ക കണ്ടു. അവര്‍ വെള്ളം  

പാത്രത്തില്‍ എടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു കൃഷിക്കാരന്‍ തന്റെ കാളകളെ കുളിപ്പിക്കാനായി പൊയ്‌കയില്‍ ഇറക്കി. പൊയ്‌കയിലെ വെള്ളമാകെ കലങ്ങി. ഇതുകണ്ട് ശിഷ്യന്മാര്‍ നിരാശരായി ഗുരുവിന്റെ അടുത്തുചെന്ന് വിവരം പറഞ്ഞു. ഗുരു അവരോട് അടുത്തിരിക്കാന്‍ പറഞ്ഞു. അരമണിക്കൂര്‍ എല്ലാവരും ആ തണലില്‍ വിശ്രമിച്ചു. അതിനുശേഷം ഗുരു പറഞ്ഞു, ‘ഇനി ആ പൊയ്‌കയില്‍ ചെന്നു നോക്കൂ.’ ശിഷ്യന്മാര്‍ ചെന്നു നോക്കിയപ്പോള്‍ സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. അവര്‍ കുടങ്ങളില്‍ വെള്ളം നിറച്ച് ഗുരുവിനു കൊടുത്തു. ഗുരു പറഞ്ഞു, ‘ഇതുപോലെയാണ് മനുഷ്യമനസ്സിന്റെ കാര്യവും. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതു കലങ്ങും, കലുഷമാകും. എന്നാല്‍ കുറച്ചുനേരം ഒന്നും ചെയ്യാതെ മനസ്സിനെ സ്വസ്ഥമായി ശാന്തമായി ഇരിക്കാന്‍ അനുവദിക്കുക. അതുമാത്രം മതി. മനസ്സ് ശാന്തമാകും.’

ഒരു യന്ത്രം ക്രമാതീതമായി ചൂടുപിടിച്ചാല്‍ അതിന്റെ പ്രവര്‍ത്തനം തകരാറിലാകും. അതുപോലെ ടെന്‍ഷന്‍ നമ്മുടെ മാനസികമായ കഴിവുകളെയും പ്രവര്‍ത്തനക്ഷമതയെയും വളരെയേറെ  ബാധിക്കുന്നു. ടെന്‍ഷന്‍ ഒഴിവാക്കുവാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുക, ആദ്ധ്യാത്മിക തത്ത്വങ്ങള്‍ മനസ്സിലാക്കുക, ടെന്‍ഷന്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍നിന്നും ഇടയ്‌ക്കിടെ മാറിനില്‍ക്കുക, സംഗീതം കേള്‍ക്കുക, മനസ്സിന് ഉല്ലാസം തരുന്ന പ്രവൃത്തികളിലും കളികളിലും ഏര്‍പ്പെടുക, കൂട്ടുകാരോടും കൊച്ചുകുട്ടികളോടുമൊപ്പം സമയം പങ്കിടുക, ഇതൊക്കെ പിരിമുറുക്കം കുറയ്‌ക്കാന്‍ സഹായകങ്ങളാണ്. പ്രാണായാമവും, ധ്യാനവും, ശവാസനംപോലുള്ള ആസനങ്ങളും ആഴത്തില്‍ വിശ്രാന്തി കൊണ്ടുവരുന്നതില്‍ ഫലപ്രദമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.