ആര്‍പ്പൂക്കര: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ഗവ. മെഡിക്കല്‍ കോളജിലെ അദ്ധ്യാപക ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധ ധര്‍ണ നടത്തി. ഉപയോഗശൂന്യമായ പിപിഇ കിറ്റ് ധരിച്ചായിരുന്നു പ്രതിഷേധം.
14 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്കരണം അപാകതകള്‍ പരിഹരിച്ചു ഉടന്‍ നടപ്പാക്കണം എന്ന ആവശ്യമു ന്നയിച്ചു ഡോക്ടര്‍മാര്‍ കഴിഞ്ഞ മാസം 27 മുതല്‍ സമരത്തിലാണ്.
ഇതിന്റെ ഭാഗമായി ജനങ്ങളുടെ മുമ്പില്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ തുറന്നുകാട്ടാനാണ് ഈ രീതിയിലുള്ള സമരമെന്ന് മെഡിക്കല്‍ അദ്ധ്യാപക ഡോക്ടര്‍മാരുടെ സംഘടനയായ കെജിപിഎംടിഎ ഭാരവാഹികള്‍ അറിയിച്ചു.
ശമ്പള പരിഷ്കരണ ഉത്തരവു പുറത്തുവരികയും ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്നു പറയുകയും ചെയ്യുന്ന സര്‍ക്കാര്‍ 24 മണിക്കൂറും സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാരുടെ പ്രശ്നത്തില്‍ കണ്ണടയ്ക്കുന്നതിന് യാതൊരു നീതികരണവുമില്ലന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെജിപിഎംടിഎ സംസ്ഥാന സെക്രട്ടറി ജി. ജെജി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണയില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഷിന്ഷോ, ഡോ. ടിനു രവി എബ്രഹാം, ഡോ. ഗംഗ കൈമള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: