ശാസ്താംകോട്ട: കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധന ഇല്ലാത്ത അധികാര പ്രയോഗത്തിനുള്ള ഉപാധിയാക്കി ഹോം ഗാര്‍ഡുകള്‍. ദിവസക്കൂലി നിശ്ചയിച്ച് പോലീസ് സേനയെ സഹായിക്കാന്‍ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കപ്പെടുന്ന ഇവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയതോടെ പലയിടത്തും ചില ഹോം ഗാര്‍ഡുകള്‍ പ്രശ്നം സൃഷ്ടിക്കുന്നതായി പരാതി ഉയര്ന്നിട്ടുണ്ടണ്ട്.
പോലീസ് വാഹനപരിശോധന നടത്തുന്ന ഇടങ്ങളിലെല്ലാം ഹോം ഗാര്‍ഡുകളാണ് വാഹനം കൈ കാണിച്ച് നിര്‍ത്തുന്നതും പരിശോധകന്റെ ഇടത്തേക്ക് പറഞ്ഞയക്കുന്നതും. മോട്ടോര്‍ വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് മാത്രമേ ഭരണഘടന ഉറപ്പ് നല്കുന്ന ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിക്കാനും പിഴ ചുമത്താനും അധികാരമുള്ളൂ. പരിശോധനക്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥന് സ്റ്റേഷനിലും വാഹനത്തിലും ഒക്കെ ഇരുന്ന ശേഷം ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതാണ് ഇപ്പോള്‍ വ്യാപകമായുള്ള രീതി.
പരിശോധകന് വാഹനത്തിന്റെ സമീപമെത്തി രേഖകളും ഡ്രൈവറെയും പരിശോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ടെങ്കിലും അതിനൊക്കെയും താഴെത്തട്ടില്‍ പുല്ലുവിലയാണ്. നിയമവിരുദ്ധ പരിശോധനരീതികള്ക്ക് സേനയിലെ അംഗങ്ങള്‍ പലപ്പോഴും കൂട്ട് നില്‍ക്കാത്തതാണ് ഹോം ഗാര്‍ഡുകളെ ഉപയോഗിക്കാന്‍ പരിശോധകരെ പ്രേരിപ്പിക്കുന്നത്. ഹോം ഗാര്ഡുകളാവട്ടെ ഇത് പരമാവധി ആസ്വദിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: