കൊല്ലം: കഥാപ്രസംഗ കുലപതിക്ക് ഒടുവില്‍ ജന്മനാട്ടില് സ്മാരകമായി. സിപിഎമ്മിലെ ഗ്രൂപ്പ് പോരില്‍ രണ്ട് പതിറ്റാണ്ട് മുമ്പ് യാഥാര്‍ത്ഥ്യമാകേണ്ട പദ്ധതിയാണ് ഇന്നലെ പൂര്‍ണതയിലെത്തിയത്. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുന്‍കയ്യെടുത്ത് സ്മാരകത്തിനുള്ള നടപടികള്‍ കൈക്കൊണ്ടു. എന്നാല്‍ സാംബശിവന്റെ കുടുംബത്തോട് വിരോധം കാത്തുസൂക്ഷിച്ച കൊല്ലത്തെ സിപിഎം നേതാവ് പദ്ധതി മുടക്കാനായി ഗ്രൂപ്പ് പോരിനെ വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു.
പിണറായി വിജയന്റെ അടുപ്പക്കാരന് കൂടിയായ നേതാവാണിത്. ആദ്യം കളക്ട്രേറ്റിന് സമീപം സ്ഥാപിച്ചപ്പോഴും പിന്നീട് മാറ്റി സ്ഥാപിച്ചപ്പോഴും ഒരുവിഭാഗത്തെ കുത്തിയിളക്കി സ്മാരകം സ്ഥാപിക്കല്‍ വഴിമുട്ടിച്ചു. ഒടുവില്‍ കുടുംബവീട്ടിലേക്ക് സ്മാരകശില കൊണ്ടുപോകുകയാണ് ചെയ്തത്. സ്മാരകം മുടക്കിയ പ്രക്രിയയില്‍ ഭാഗഭാക്കായ അതേ പിണറായി വിജയന് തന്നെ സ്മാരകം ഇന്നലെ ഉദ്ഘാടനം ചെയ്തത് വിരോധാഭാസമായി.
സാംബശിവന്റെ സ്മരണയ്ക്ക് ജന്മനാടായ ചവറ തെക്കുംഭാഗം കല്ലുംപുറത്ത് 51 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച സാംബശിവന് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. സാംസ്കാരിക വകുപ്പിന്റെ ധനസഹായത്തോടെ കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി സാംബശിവന് ഫൗണ്ടേഷനായിരുന്നു നിര്‍മാണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: