തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കാന്റീന് സഹകരണ സംഘത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയതിന് പിന്നാലെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം. ആദ്യം ധനവകുപ്പ് ജീവനക്കാര്‍ക്കാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുഭരണ നിയമ വകുപ്പ് ഉദ്യോഗസ്ഥരിലേക്കും ഇപ്പോള്‍ വൈറസ് വ്യാപിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റില്‍ നിലവില്‍ 55 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടേയും മറ്റും മൂക്കിന് താഴെ കോവിഡ് പ്രോട്ടോക്കോളുകളെല്ലാം കാറ്റിപ്പറത്തി കാന്റീന് തെരഞ്ഞെടുപ്പ് നടത്തിയതാണ് ഇത്തരത്തില്‍ രോഗ വ്യാപനത്തിനുള്ള മുഖ്യ കാരണമെന്നാണ് പ്രതിപക്ഷം ആരോപിച്ചു. 5500 ലേറെ പേരാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തിക്കിത്തിരക്കി വോട്ടു ചെയ്യാനെത്തിയത്. ഇതിനു മുന്നോടിയായി വ്യാപക വോട്ടു പിടിത്തവും നടന്നു. ഒരുമിച്ചു കൂടിയുള്ള യോഗങ്ങളും പലവട്ടം നടത്തി. തുടര്‍ന്ന് ജീവനക്കാര്‍ ഒത്തുകൂടി വിജയാഹ്ലാദ പ്രകടനവും നടത്തിയിരുന്നു.
ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കാന്‍ തുടങ്ങിയതോടെ ജീവനക്കാരുടെ ഹാജര്‍ നില 50 ശതമാനമായി ചുരുക്കാന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി കഴിഞ്ഞു. കോവിഡിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. മൂന്ന് മാസമായി ഇവിടുത്തെ മൂന്ന് ഗേറ്റുകളും അടച്ചിട്ടിക്കുകയാണ്. കന്റോണ്‍മെന്റ് ഗേറ്റ് വഴി മാത്രമേ പ്രവേശനമുള്ളൂ. ഈ ഗേറ്റിലൂടെ അകത്തു കടക്കണമെങ്കില്‍ സെക്രട്ടേറിയറ്റിനുള്ളില്‍ നിന്നു ഗേറ്റിലേക്കു വിളിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന് ശുപാര്‍ശ ചെയ്യുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: