Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ശ്രീചിത്രയില്‍ ഹൃദയ പരീക്ഷീണതാ ചികിത്സകരുടെയും ഗവേഷകരുടെയും ഓണ്‍ലൈന്‍ സംഗമം

ഫെബ്രുവരി 5, 6, 7 തീയതികളില്‍ ഓണ്‍ലൈന്‍ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 08:04 am IST
inHealth

തിരുവനന്തപുരം: ഹൃദയ പരിക്ഷീണത  രോഗികളില്‍ സാധാരണ ക്യാന്‍സര്‍ രോഗികളിലേതിനെക്കാള്‍ മരണനിരക്ക് കൂടുതലാണ്. ഹൃദയ പരിക്ഷീണതാ രോഗികളില്‍ 30 ശതമാനം ഒരു വര്‍ഷത്തിനുള്ളിലും 60 ശതമാനം അഞ്ചുവര്‍ഷത്തിനുള്ളിലും മരിക്കുന്നതായി ശ്രീചിത്രയില്‍ നടന്ന ട്രിവാന്‍ഡ്രം ഹാര്‍ട്ട് ഫെയിലുവര്‍ രജിസ്ട്രി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഹൃദയ പരിക്ഷീണതാ ചികിത്സയ്‌ക്ക് മികച്ച സൗകര്യങ്ങള്‍ ആവശ്യമാണ്. മാത്രമല്ല രോഗി ജീവിതകാലം മുഴുവന്‍ ചികിത്സയില്‍ കഴിയുകയും വേണം. അതുകൊണ്ട് തന്നെ ഇത് ചികിത്സാ സംവിധാനങ്ങളെയും സമൂഹത്തെയും ബാധിക്കുന്നു. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്‌രോഗങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നത് മൂലം ഇന്ത്യയില്‍ ഹൃദയ പരിക്ഷീണതാ രോഗികള്‍ കൂടുകയാണ്. അതിനാല്‍ ഹൃദയ പരിക്ഷീണത നിയന്ത്രിക്കുന്നതിനും കഴിയുന്നത്ര പ്രതിരോധിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്.

ഈ മേഖലയില്‍ ഗവേഷണം കാര്യക്ഷമമാക്കുകയാണ് ഇതിനുള്ള ഒരു പോംവഴി. ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നേതൃത്വത്തില്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സാധാരണഗതിയില്‍ അവയില്‍ അടിസ്ഥാന ശാസ്ത്ര- വൈദ്യശാസ്ത്ര ഏകോപനം ഉണ്ടാകാറില്ല. ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും ഇടയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുക വഴി ഹൃദയ പരിക്ഷീണതാ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും.

ഗവേഷകര്‍ക്കിടയിലെ യോജിച്ച പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയിലെ ഐസിഎംആര്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഹാര്‍ട്ട് ഫെയിലുവര്‍ ‘ഹാര്‍ട്ട് ഫെയിലുവര്‍ കോണ്‍ഫ്‌ളക്‌സ്’ എന്ന പേരില്‍ ഫെബ്രുവരി 5, 6, 7 തീയതികളില്‍ ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു.

ഗവേഷകര്‍ക്കിടയില്‍ സഹകരണവും വിജ്ഞാന വിനിമയവും വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം സംഗമങ്ങള്‍ അത്യാവശ്യമാണെന്ന് ശ്രീചിത്ര ഡയറക്ടര്‍ പ്രൊഫ. കെ. ജയകുമാര്‍ പറഞ്ഞു. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പ്രമുഖ ഗവേഷകര്‍ക്ക് പുറമെ ഐഐടികള്‍, സിസിഎംബി ഹൈദരാബാദ്, ഐജിഐബി ഡല്‍ഹി, ആര്‍ജിസിബി തിരുവനന്തപുരം, ഇന്‍സ്റ്റെം ബംഗളൂരു, എയിംസ് ഡല്‍ഹി, പിജിഐ ചണ്ഡീഗഢ് തുടങ്ങിയ രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്‌ദ്ധരും സംഗമത്തില്‍ പങ്കെടുക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ, ഇന്ത്യന്‍ കൗസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ബല്‍റാം ഭാര്‍ഗവ, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ്മ എന്നിവര്‍ യഥാക്രം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ മുഖ്യപ്രഭാഷണം നടത്തും.

സംഗമത്തിന്റെ ഭാഗമായി ബ്രെയിന്‍ സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ രാജ്യത്തെ 100 വിദഗ്‌ദ്ധര്‍ അവരുടെ അറിവുകള്‍ പങ്കുവയ്‌ക്കുകയും ‘ഇന്ത്യയിലെ ഹൃദയ പരിക്ഷീണത അടിസ്ഥാന ശാസ്ത്ര- വൈദ്യശാസ്ത്ര ഗവേഷണം എങ്ങനെ ഏകോപിപ്പിക്കാം എന്ന പേരില്‍ ഇവ ക്രോഡീകരിക്കുകയും ചെയ്യും. പ്രൊഫ. സി. സി. കര്‍ത്ത ബ്രെയിന്‍ സ്റ്റോമിംഗ് സെഷന് നേതൃത്വം നല്‍കും.

2019-ല്‍ ഐസിഎംആര്‍ അനുവദിച്ച 10 മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്ന് ശ്രീചിത്രയ്‌ക്കാണ് ലഭിച്ചത്. കാര്‍ഡിയോളജി വിഭാഗം പ്രൊഫ. എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഐസിഎംആര്‍ 5 കോടി രൂപ ഇതിന് ധനസഹായമായി അനുവദിച്ചിട്ടുണ്ട്.

ജനിതകപഠനം, രോഗനിര്‍ണ്ണയം, ചികിത്സ എന്നീ മേഖലകളിലെ ഏറ്റവും പുതിയ അറിവുകള്‍ പ്രയോജനപ്പെടുത്തിയാണ് മികവിന്റെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഹൃദയ പരിക്ഷീണതാ രോഗികളുടെ ജൈവ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന നാഷണല്‍ ഹാര്‍ട്ട് ഫെയിലുവര്‍ ബയോബാങ്ക് ഇക്കൂട്ടത്തില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു.

Tags: ശ്രീചിത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ശ്രീചിത്രയില്‍ നഴ്‌സിങ് ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ഒഴിവുകള്‍ 53, ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 22 നകം

Health

പാവപ്പെട്ടവര്‍ക്കുളള സൗജന്യ ചികിത്സ തുടരും; ശ്രീ ചിത്ര ആശുപത്രിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പുനഃസ്ഥാപിക്കും

Thiruvananthapuram

‘ ആസാദി കാ മഹോത്സവ്’ ; ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

Kerala

ശ്രീചിത്തിര തിരുനാളിനെ ചുട്ടും വെടിവെച്ചും അപകടപ്പെടുത്തിയും വധിക്കാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി അശ്വതി തിരുനാള്‍

India

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിയമനത്തില്‍ കേന്ദ്ര ഇടപെടല്‍; മന്ത്രിസഭാ അനുമതിയില്ലാതെ ആശാ കിഷോറിന് കാലവധി നീട്ടി നല്‍കിയ ഉത്തരവ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.