തിരുവനന്തപരും: രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുന്ന കുറ്റകൃത്യമാണ് സ്വര്‍ണ്ണക്കടത്തില്‍ നടന്നതെന്ന് എന്‍ ഐഎ കുറ്റപത്രം.
28 പേജുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. ഇതില്‍ 20 പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിനായി തീവ്രവാദസംഘത്തെ രൂപപ്പെടുത്തി എന്ന് പറയുന്നുണ്ടെങ്കിലും ഏതെങ്കിലും തീവ്രവാദസംഘടനയുമായി നേരിട്ട് ബന്ധമുള്ളതായി പറയുന്നില്ല. കള്ളക്കടത്ത് പണം ഏതെങ്കിലും സംഘടനയ്ക്ക് കൈമാറിയതായും എന്‍ഐഎ കുറ്റപ്പെടുത്തുന്നില്ല.
സരിത്ത്, സന്ദീപ്, കെ.ടി. റമീസ് എന്നിവരടങ്ങിയ മൂവര്‍ സംഘമാണ് സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ തുടക്കക്കാര്‍. പിന്നീട് ഈ സംഘത്തില്‍ സ്വപ്ന സുരേഷ് എത്തിപ്പെടുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തിനുള്ള പണം ഹവാലയായി യുഎഇയില്‍ എത്തിച്ചതായും പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിന്റെ പേര് ആദ്യ കുറ്റപത്രത്തിലില്ല.
സാമ്പത്തികകുറ്റകൃത്യമെന്ന വകുപ്പിലാണ് സ്വര്‍ണ്ണക്കള്ളക്കടത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎപിഎ 15എ സെക്ഷന്‍ പ്രകാരമാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: