തൃശ്ശൂര്‍: കേരള മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ നടന്ന ബിജെപിയുടെ മഹാ സമ്മേളനത്തിലാണ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ജേക്കബ് തോമസിനെ പൊന്നാട അണിയിച്ചാണ് ജെ.പി. നദ്ദ പാര്‍ട്ടിയിലേക്ക് വരവേറ്റത്.
ജേക്കബ് തോമസിനെപ്പോലെയൊരാള്‍ ബിജെപിയിലേക്ക് വരാന്‍ കാരണം ഇരുമുന്നണിയിലേയും അഴിമതി കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. എന്‍ഡിഎ പോലെ നിലവില്‍ ദേശീയ ശ്രദ്ധകിട്ടുന്ന മറ്റ് പാര്‍ട്ടികള്‍ ഇല്ലെന്നും എല്ലാത്തരം വൈവിധ്യവും ഉള്‍ക്കൊള്ളുന്ന നാല്പതോളം പാര്‍ട്ടികള്‍ എന്‍ഡിഎയുടെ ഭാഗമാണ് എന്നതും വലിയൊരു പ്രത്യേകതയാണെന്നും ജേക്കബ് തോമസ് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കുറി ന്യൂനപക്ഷഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ബിജെപിയോട് അടുക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയം മികച്ചതാണെങ്കില്‍ എന്‍ഡിഎക്ക് വിജയം ഉണ്ടാകുമെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: