ന്യൂദല്‍ഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരെ റിഹാനയും ഗ്രെറ്റ തെന്‍ബര്‍ഗും ഉള്‍പ്പെടെ പങ്കെടുത്തു നടന്നത് ആസൂത്രിത ക്യാമ്പയിനാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.
ആസൂത്രിതമായ ഗൂഡനീക്കത്തിന്റെ ഭാഗമാണ് വിദേശത്തുനിന്നുള്ള പ്രശസ്തരുടെ സന്ദേശങ്ങള്‍. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗ് ടാഗ് ചെയ്ത ഏതാനും രേഖകളും വിവാദമായി. ഇതിനു പിന്നാലെ ഗ്രെറ്റ തന്നെ ഈ ട്വിറ്റര്‍ പോസ്റ്റ് പിന്‍വലിച്ച് പകരം പുതിയ ഒരു ട്വീറ്റുമായി വന്നിരിക്കുകയാണ്.
ഗ്രെറ്റ തെന്‍ബര്‍ഗ് ആദ്യ ട്വീറ്റില്‍ നല്കിയ വിവരങ്ങള്‍ ജനവരി 26ന് ചെങ്കോട്ടയില്‍ നടന്ന അക്രമത്തിന് പ്രേരണ നല്‍കുന്നതാണെന്ന് പറയപ്പെടുന്നു. തെന്‍ബര്‍ഗിന് പിന്നാലെ പോപ് താരം റിഹാന കൂടി കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുടം ഈ വിദേശ പ്രചരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.
‘ഗ്രെറ്റ തെന്‍ബര്‍ഗ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ആദ്യ പോസ്റ്റും റിഹാനയുടെ പോസ്റ്റും തെളിയിക്കുന്നത് ഇത് സ്വാഭാവിക പ്രതികരണമല്ലെന്നാണ്. ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പിആര്‍ ക്യാമ്പയിന്റെ ഭാഗമാണ്. ഇന്ത്യയിലെയും വിദേശത്തെയും പ്രധാനപ്പെട്ടവര്‍ ചെയ്യുന്ന ട്വീറ്റുകള്‍ ഈ ആസൂത്രിതനീക്കത്തിന്റെ ഭാഗമായി വേണം കാണാന്‍,’ കേന്ദ്രം ആരോപിക്കുന്നു.
ഇന്ത്യയുടെ യോഗ-ചായ പ്രതിച്ഛായയെയും തകര്‍ക്കാന്‍ വിദേശശ്രമമുണ്ടെന്നും കേന്ദ്രം പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: