തിരുവനന്തപുരം: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച് പ്രമുഖ അത് ലറ്റ് പി.ടി ഉഷ. ഞങ്ങളുടെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് ട്വീറ്റ്.
‘ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’ പി.ടി. ഉഷ ട്വിറ്ററില്‍ വ്യക്തമാക്കി.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇന്ത്യയ്ക്കൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നതായി അറിയിച്ചുകൊണ്ടാണ് പ്രമുഖ താരങ്ങള്‍ ട്വീറ്റുമായി രംഗത്തെത്തി. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്ക്കാം. ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഐക്യപ്പെട്ടു നില്ക്കാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: