കുന്നത്തൂര്‍: മൈനാഗപ്പള്ളി കുറ്റിയില്‍മുക്കില്‍ ഓടയും കലുങ്കും നിര്‍മിക്കാതെ റോഡ് പണി പൂര്‍ത്തിയാക്കാനുള്ള നീക്കത്തില്‍ നിന്നും പിഡബ്ല്യൂഡി അധികൃതര്‍ പിന്‍വാങ്ങി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടന്നുവരുന്ന കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡില്‍ കുറ്റിയില്മുക്കിലും സമീപത്തെ ജുമാമസ്ജിദിന് മുന്നിലും മുന്‍പ് ഓടയും കലുങ്കും ഉണ്ടായിരുന്നു. ഏറെക്കാലമായി ഇവിടെ മണ്ണ് മൂടി വെള്ളം റോഡിലൂടെ ഒഴുകുകയായിരുന്നു.
കുറ്റിയില്‍മുക്കില്‍ ഇപ്പോള്‍ നടക്കുന്ന റോഡ് പണിയുമായി ബന്ധപ്പെട്ട് ഓടയും കലുങ്കും നിര്‍മിക്കണമെന്ന് പ്രദേശവാസികള്‍ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ഉണ്ടായിരുന്ന കലുങ്കിന്റെ സ്ഥാനത്ത് പുതിയ കലുങ്ക് പണിയാന്‍ വിധത്തില്‍ അത്രയും ഭാഗം ഒഴിച്ചിട്ടാണ് റോഡ് പണി നടത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ഭാഗത്തും ടാറിങ് നടത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തില്‍ ഇവിടെ ഓടയുടെയും കലുങ്കിന്റെയും പണി ഇെല്ലന്ന് വ്യക്തമായി. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ജന്മഭൂമി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്ത് വന്നതോടെയാണ് ഓടയും കലുങ്കും പുനര്‍നിര്‍മിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: