ന്യൂദല്‍ഹി: ഇന്ത്യയുടെ വിധി വ്യാജപ്രചാരണങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു വ്യാജപ്രചാരണങ്ങള്‍ക്കും ഇന്ത്യയുടെ ഐക്യം തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തഗായിക റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗും ഉള്‍പ്പെടെയുള്ളവര്‍ കാര്‍ഷിക സമരത്തെ അനുകൂലിച്ച സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയം വിശദമായ പത്രക്കുറിപ്പിറക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം ചില തല്‍പരസംഘങ്ങള്‍ കര്‍ഷക സമരത്തിന്റെ മറവില്‍ സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായരൂപീകരണം നടത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ അഭിപ്രായം. പ്രശസ്തര്‍ കാര്‍ഷികസമരത്തിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിന് മുമ്പ് വസ്തുതകള്‍ മനസ്സിലാക്കാന്‍ വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.
‘ഇന്ത്യ പുതിയ ഉയരങ്ങള്‍ നേടുന്നതില്‍ നിന്നും ഒരു വ്യാജപ്രചാരണങ്ങള്‍ക്കും തടയാന്‍ കഴിയില്ല. വ്യാജപ്രചാരണങ്ങള്ക്കല്ല, പുരോഗതിക്ക് മാത്രമേ ഇന്ത്യയുടെ വിധി തീരുമാനിക്കാന്‍ കഴിയൂ. ഇന്ത്യ ഒറ്റക്കെട്ടായി നില്ക്കും. ഒന്നിച്ച് പുരോഗതി കരസ്ഥമാക്കുകയും ചെയ്യും,’ അമിത് ഷായുടെ ട്വീറ്റ് പറയുന്നു.
ഇടതുപക്ഷക്കാര്‍ക്ക് റിഹാനയെയും ഗ്രെററ തെന്ബെര്ഗിനെയും മാത്രമല്ല, ആരെ വേണമെങ്കിലും വിലക്കെടുക്കാന്‍ കഴിയും. പക്ഷെ സത്യം വലതുപക്ഷത്തിന്റെ ഭാഗത്താണെന്ന് ബിജെപി നേതാവ് സിടി രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: