കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. സ്വര്‍ണ, ഡോളര്‍ കടത്ത് കേസുകളില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് 98 ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും ഉന്നത പദിയില്‍ ഇരിക്കുന്ന വ്യക്തി കേസില്‍ ഉള്‍പ്പെടുകയും തുടര്‍ന്ന് അറസ്റ്റിലാവുന്നതും. കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന ശിവശങ്കര്‍ പുറത്തിറങ്ങിയെങ്കിലും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറായില്ല. അദ്ദേഹ തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങി.
ഡോളര്‍ കടത്തുമായി തനിക്ക് ബന്ധമില്ലെന്നും, സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവരുടെ മൊഴി മാത്രമാണ് തനിക്കെതിരെ അന്വേഷണത്തിന് തെളിവായി ഉള്ളതെന്നായിരുന്നു കോടതിയില്‍ ശിവശങ്കര്‍ വാദിച്ചത്. തുടര്‍ന്ന് രണ്ട് ലക്ഷം രൂപയ്ക്കും തുല്യമായ ആള് ജാമ്യത്തിലും എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നുമുള്ള കര്‍ശ്ശന ഉപാധിയാണ് കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 28ന് എന്‍ഫോഴ്സ്മെന്റാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണകേസിലും നേരത്തെ ജാമ്യം ലഭിച്ചെങ്കിലും ഡോളര്‍ കടത്ത് കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ഇന്ന് ഈ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ഇപ്പോള്‍ ശിവശങ്കറിന് പുറത്തിറങ്ങാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: