കൊച്ചി : ജസ്നയുടെ തിരോധാനത്തില്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ പ്രയോഗം. ജസ്നയെ കണാതായി രണ്ട് വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. വിഷയത്തില്‍ സജീവമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജസ്നയുടെ ബന്ധുവും കോട്ടയം സ്വദേശിയായ ആര്. രഘുനാഥാണ് കരി ഓയില്‍ ഒഴിച്ചത്. ജസ്റ്റിസ് വി. ഷേര്‍സിയുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ജഡ്ജിയുടെ വാഹനം ഹൈക്കോടതി പരിസരത്ത് പ്രവേശിച്ചതിന് പിന്നാലെ കൈയില്‍ പ്ലക്കാര്‍ഡ് ഏന്തി പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എത്തി ജഡ്ജിയുടെ വാഹനത്തിനു നേരെ രഘുനാഥ് കരിഓയില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് ആര്.രഘുനാഥനെ പിടികൂടി. പിന്നീടെ പോലീസെത്തി ഇയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്കൊപ്പം വേറേയും ചിലര്‍ പ്രതിഷേധിക്കാനുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്.
തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങും എത്താത്തതിലും, ജസ്നയ്ക്കും കുടുംബത്തിനും നീതി കിട്ടാത്തതിലുമുള്ള നിരാശയിലാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചതെന്നാണ് രഘുനാഥന് പോലീസിനെ അറിയിച്ചിരിക്കുന്നത്. തനിക്ക് പല കാര്യങ്ങള്‍ അറിയാം. എന്നാല്‍ ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഇയാള്‍ കോടതി പരിസരത്ത് വിളിച്ചു പറഞ്ഞിരുന്നു.
ഹൈക്കോടതിയുടെ മെയിന്‍ ഗേറ്റിനു മുന്പില് നിന്നും 50 മീറ്റര്‍ മാറിയാണ് രാവിലെ 9.45 നു കരി ഓയില്‍ ഒഴിച്ചത്. രണ്ടാഴ്ച മുന്‍പ് ജസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഹര്‍ജിയിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈ ഹര്‍ജി പിന്‍വലിക്കപ്പെട്ടിരുന്നു. അന്ന് ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് വി.ഷേര്‍സിയാണ്.
2018 മാര്‍ച്ചിലാണ് ജസ്നയെ കാണാതാവുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് എരുമേലി വരെ ജസ്ന ബസ്സില്‍ വന്നതിന് തെളിവുണ്ട് .പിന്നീട് ജസ്നയെ ആരും കണ്ടിട്ടില്ല.
വെച്ചുച്ചിറ പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് തിരുവല്ല ഡി.വൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷിച്ചു. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബെംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ പുറത്തുവന്നെങ്കിുലം ആളെ കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: