മുംബൈ: ദല്‍ഹിയിലെ സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയ അമേരിക്കന്‍ പോപ് ഗായിക റിഹാനയെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റാവത്ത്. നമ്മള് എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നാണ് കര്‍ഷക സമരത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ട് റിഹാന ട്വിറ്ററില്‍ കുറിച്ചത്. കര്‍ഷക റാലിയില്‍ പൊലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഫാര്‍മേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗും ഗായിക ചേര്‍ത്തിട്ടുണ്ട്.
ഈ ട്വീറ്റിനാണ് റിഹാനയ്ക്ക് രൂക്ഷഭാഷയില്‍ മറുപടിയുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയത്. അവര്‍ കര്‍ഷകര്‍ അല്ലാത്തതു കൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍. നീ അവിടെ ഇരിക്ക് വിഡ്ഢീ. നിങ്ങള്‍ ഡമ്മികള്‍ പോലെ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ വില്‍ക്കുന്നില്ല.- കങ്കണ കുറിച്ചു.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നാലാമത്തെ വ്യക്തിയാണ് റിഹാന. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ അത് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: