കൊല്ലം: ആരോഗ്യവകുപ്പിലെ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുതല്‍ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് ശമ്പള പരിഷ്ക്കരണ കമ്മീഷന് ശുപാര്‍ശ ചെയ്ത ശമ്പള നിരക്കിലെ അപാകതകള്‍ അടിയന്തിരമായി തിരുത്തണമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്റ്റേഴ്സ് അസോസിയേഷന് രംഗത്ത്.
രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 22200-48000 രൂപയായിരുന്ന ശമ്പളനിരക്ക് 31100-66800 രൂപയാക്കിയാണ് ശമ്പള കമ്മീഷന് പുതുക്കി ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതേസമയം സമാന തസ്തികകളായ രണ്ടാം ഗ്രേഡ് ലാബ് ടെക്നീഷ്യന്, റേഡിയോഗ്രാഫര്‍, ഫാര്‍മസിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഡെന്റല്‍ ഹൈജിനിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ തുടങ്ങിയവരുടെ കഴിഞ്ഞ ശമ്പള നിരക്ക് 22200-48000ല്‍ നിന്നും 35600-75400 രൂപയായി ശമ്പള കമ്മീഷന് വര്‍ധിപ്പിക്കുകയും ചെയ്തു.
പെര്‍മനന്റ് കണ്‍വേയന്‍സ് അലവന്‍സ് നിരക്ക് 20 മുതല്‍ 30 രൂപ വര്‍ധനവ് മാത്രമാണ് ശുപാര്‍ശ. എല്ലാ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കും റിസ്ക് അലവന്‍സ് അനുവദിക്കുക, ഓഫീസ് വാടക, യൂണിഫോമും അലവന്‍സും അനുവദിക്കുക, ജനസംഖ്യയനുസരിച്ച് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ എണ്ണം കൂട്ടി ജൂനിയര്‍ എച്ച്ഐമാരെ നിയമിക്കുക, ഏകീകൃത പൊതുജനാരോഗ്യ നിയമം നടപ്പാക്കുക, 25 വര്‍ഷം സര്‍വീസുള്ള എല്ലാ ജീവനക്കാര്‍ക്കും പൂര്‍ണ്ണ പെന്ഷന് അനുവദിച്ച് വിരമിക്കല്‍ പ്രായം ഉയര്‍ത്തുക, സര്‍ക്കാരും പിഎസ്സിയും അംഗീകരിച്ച സാനിട്ടറി ഇന്‍സ്പെക്ടര്‍ ഡിപ്ലോമയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ഒഴിവാക്കി സ്ഥാനക്കയറ്റ നടപടി പുനഃപരിശോധിക്കുക തുടങ്ങിയവയും ശമ്പള പരിഷ്ക്കരണ കമ്മീഷന് അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംഘടന ആവശ്യപ്പെട്ടിരുന്നെങ്കിലും നിരാശയാണുïായതെന്ന് ജനറല്‍ സെക്രട്ടറി ആശ്രാമം പി.ആര്. ബാലഗോപാല്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: