അഞ്ചാലുംമൂട്: ഇഞ്ചവിളയില്‍ കുടിവെള്ളത്തിനായി നാട്ടുകാരുടെ നെട്ടോട്ടം. നിലവില്‍ കുടിവെള്ളം കിട്ടാക്കനിയായിട്ട് രണ്ടാഴ്ചയിലേറെയായി. ഇഞ്ചവിള വൃദ്ധസദനത്തിന് സമീപമുള്ള പമ്പ് ഹൗസില്‍ നിന്നാണ് വെള്ളം എത്തേണ്ടത്. എന്നാല്‍ പമ്പിങ് നടക്കുന്നുണ്ടെങ്കിലും മോട്ടോറിന്റെ തകരാര്‍ കാരണം വെള്ളത്തിന് വേഗത കുറവാണ്.
ഇതുകൊണ്ട് പൈപ്പുകളിലൂടെ ജലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മോട്ടോറിന്റെ തകരാര്‍ പരിഹരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടില്ല. ഇത് കാരണം നൂറു കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. പല കുടുംബങ്ങളും കുടിവെള്ളം പണം നല്കി വാങ്ങേണ്ട ഗതികേടിലാണ്.
ആയിരം ലിറ്റര്‍ വരുന്ന ഒരു ടാങ്ക് വെള്ളത്തിന് 1500 രൂപ നിരക്കിലാണ് വാങ്ങുന്നത്. കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളവും പണം നല്കി വാങ്ങേണ്ട അവസ്ഥയ്ക്ക് പരിഹാരം തേടുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: