എടത്വ: തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ അദാലത്തില്‍ ജനത്തിരക്ക്. എടത്വ സെന്റ് അലോഷ്യസ് കോളജിലെ അദാലത്തിലാണ് കോവിഡ് നിയന്ത്രണം പാലിക്കാതെ അദാലത്ത് നടത്തിയത്. പരിപാടിയില്‍ മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും പങ്കെടുത്തു. വയോധികരും അസുഖം ബാധിച്ചവരും ഉള്‍പ്പെടെ അദാലത്തില്‍ പരാതികളുമായി എത്തിയിട്ടുണ്ട്.
ചൊവ്വാഴ്ചയും മന്ത്രിമാര്‍ പങ്കെടുത്ത പരാതി പരിഹാര അദാലത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ നടന്ന അദാലത്തിലാണ് ആളകലം പാലിക്കാതെ ആയിരങ്ങള്‍ തടിച്ചുകൂടുന്നത്.
മന്ത്രിമാരുടെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില നല്കി ആള്‍ക്കൂട്ടം സംഘടിപ്പിച്ച് അദാലത്ത് നടത്തുന്നത് വിവാദമായി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതലും ധനസഹായവിതരണമാണ് നടക്കുന്നത്. കഴിഞ്ഞ നാലരവര്ഷക്കാലത്തെ ഭരണം പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് അദാലത്തിലെ തിരക്ക്. കേവലം ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പരാതികളില്‍ മാസങ്ങളായി നടപടിയുണ്ടാകാത്തതിനാലാണ് ആളുകള്‍ അദാലത്തില്‍ എത്തിച്ചേര്‍ന്നത്. ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് ബോദ്ധ്യമുണ്ടായിരിന്നിട്ടും അതിന് അനുസരിച്ച് മുന്‍കരുതല്‍ നടപടിയെടുക്കുന്നതിലും അധികൃതര്‍ പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: