ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 202122 ലെ പൊതു ബജറ്റില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 1,10,055 കോടി രൂപ വകയിരുത്തി. ഇതില്‍ 1,07,100 കോടി മൂലധനച്ചെലവിനാണ്. ‘ഭാവിയില്‍ കാര്യക്ഷമമായ’ ഒരു റെയില്‍ സംവിധാനം സൃഷ്ടിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ‘ദേശീയ റെയില്‍ പദ്ധതി 2030’ ന് രൂപം നല്‍കിയിട്ടുണ്ട്.
വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് െ്രെഫറ്റ് കോറിഡോര്‍ (ഡി.എഫ് സി), ഈസ്റ്റേണ്‍ ഡി.എഫ് സി എന്നിവ 2022 ജൂണില്‍ യാഥാര്‍ഥ്യമാകുമെന്ന് ധനമന്ത്രി അറിയിച്ചു.
ഇനിപ്പറയുന്ന സംരംഭങ്ങള്‍ കൂടി ധനമന്ത്രി മുന്നോട്ടു വച്ചു:
1.ഈസ്റ്റേണ്‍ ഡി.എഫ് സിയുടെ സോന്നഗര് ഗോമോ വിഭാഗം 202122 ല്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും. ഗോമോഡങ്കുനി വിഭാഗവും ഇപ്രകാരം ഏറ്റെടുക്കും.
2. ഖരഗ്പൂര്‍ മുതല്‍ വിജയവാഡ വരെയുള്ള കിഴക്ക് തീരദേശ ഇടനാഴി, ഭൂസാവല്‍ ഖരഗ്പൂര്‍ ഡങ്കുനി വരെയുള്ള കിഴക്ക്പടിഞ്ഞാറന്‍ ഇടനാഴി, ഇറ്റാര്‍സി മുതല്‍ വിജയവാഡ വരെയുള്ള വടക്ക്തെക്ക് ഇടനാഴി പദ്ധതികളും ഏറ്റെടുക്കും.
3. 2023 ഡിസംബറോടെ ബ്രോഡ് ഗേജ് പാതകളുടെ 100% വൈദ്യുതീകരണം പൂര്‍ത്തിയാകും.
യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഇനിപ്പറയുന്ന നടപടികളും നിര്‍മ്മല സീതാരാമന് നിര്‍ദ്ദേശിച്ചു:
1. വിനോദ സഞ്ചാര റൂട്ടുകളില്‍ സൗന്ദര്യാത്മകമായി രൂപകല്‍പ്പന ചെയ്ത വിസ്റ്റ ഡോം എല്‍.എച്ച്.ബി . കോച്ചുകള്‍
2. തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ സംരക്ഷണ സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: