ന്യൂദല്‍ഹി;രാജ്യത്തെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ബജറ്റില്‍ മന്ത്രി നിര്‍മല സീതാരാമന്‍ 9 നടപടികള്‍ പ്രഖ്യാപിച്ചു.ആധുനിക മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യബന്ധന കേന്ദ്രങ്ങള്‍ എന്നിവയുടെ വികസനത്തിനായി കൂടുതല്‍ നിക്ഷേപ പദ്ധതികള്‍. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരദ്വീപ്, പേറ്റ്വഘട്ട് എന്നിവിടങ്ങളില്‍ 5 പ്രധാന മത്സ്യ തുറമുഖങ്ങള്‍ പ്രാരംഭഘട്ടത്തില്‍ സജ്ജമാക്കും. ഇവയെ സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രമായി വികസിപ്പിക്കും
1) സ്വമിത്വ പദ്ധതി എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിപ്പിക്കും. ഇതുവരെ രാജ്യത്തെ 1241 ഗ്രാമങ്ങളിലെ 1.80 ലക്ഷം ഭൂവുടമകള്‍ക്ക് കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു.
2) കാര്‍ഷിക വായ്പ പരിധി 16.5 ലക്ഷം കോടിയായി വര്‍ധിപ്പിച്ചു
3) ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി വിഹിതം മുപ്പതിനായിരം കോടിയില്‍ നിന്നും നാല്‍പതിനായിരം കോടിയായി വര്‍ധിപ്പിച്ചു
4) നബാര്‍ഡിന് കീഴില്‍ 5000 കോടി ചിലവില്‍ തുടക്കംകുറിച്ച സൂക്ഷ്മ ജലസേചന നിധിയിലേക്ക് അധികമായി 5000 കോടി രൂപ കൂടി
5) മൂല്യവര്‍ദ്ധന, കയറ്റുമതി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ ഗ്രീന്‍ സ്‌കീം’ന് കീഴില്‍ 22 വേഗം കേടാകുന്ന വിളകള്‍ കൂടി
6) e-NAMകളില്‍ കൂടി 1.14 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടന്നതായും, വിപണിയില്‍ 1.68 കോടി കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതായും നിര്‍മ്മലാ സീതാരാമന്‍. ലചഅങ ന് കീഴില്‍ ആയിരം മണ്ഡികള്‍ കൂടി ഉള്‍പ്പെടുത്തും
7) അടിസ്ഥാനസൗകര്യ വികസനത്തിനായി അജങഇകള്‍ക്ക് കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി സഹായം ലഭ്യമാക്കുമെന്ന് മന്ത്രി
9) വിവിധോദ്ദേശ കടല്‍പായല്‍ പാര്‍ക്ക് തമിഴ്‌നാട്ടില്‍ സജ്ജമാക്കും
എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങു എങ്കിലും കുറഞ്ഞ താങ്ങുവില ഉറപ്പാക്കിയതിലൂടെ ങടജ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതായി ധനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള ധന വിതരണത്തിലെ വര്‍ധന താഴെ പട്ടികയില്‍ കൊടുക്കുന്നു:
പ്രതികരിക്കാൻ ഇവിടെ എഴുതുക: