ന്യൂദല്‍ഹി:ഇക്കൊല്ലത്തെ ബജറ്റിന് യാഥാര്‍ത്ഥ്യത്തിന്റെ സ്പര്‍ശവും വികസനത്തിന്റെ ആത്മവിശ്വാസവുമുണ്ടെന്നും അത് ഇന്ത്യയുടെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രയാസമേറിയ ഈ കാലഘട്ടത്തില്‍ ഇത് ലോകത്തിന് പുതിയ ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിര്‍ഭരതയുടെ വീക്ഷണം വഹിക്കുന്ന ബജറ്റ് എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്നുവെന്ന് തന്റെ പ്രതികരണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വളര്‍ച്ചയ്ക്ക് വേണ്ടി പുതിയ അവസരങ്ങളുടെ വിപുലീകരണം, യുവജനതയ്ക്ക് പുതിയ അവസരം, മാനവവിഭവശേഷിക്ക് പുതിയ ദിശാബോധം നല്‍കുക,പശ്ചാത്തല വികസനവും പുതിയ മേഖലകളെ വളരുന്നതിന് സഹായിക്കുകയുമാണ് ഈ ബജറ്റിന് പിന്നിലുള്ള തത്വങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് മോദി വിശദീകരിച്ചു.
നടപടിക്രമങ്ങളും ചട്ടങ്ങളും ലഘൂകരിച്ചുകൊണ്ട് ബജറ്റ് സാധാരണമനുഷ്യന്റെ’ജീവിതം സുഗമമാക്കല്‍’ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തികള്‍ക്ക്, നിക്ഷേപകര്‍ക്ക്, വ്യവസായത്തിന് പശ്ചാത്തല സൗകര്യമേഖലയ്ക്ക് ഗുണപരമായ മാറ്റങ്ങള്‍ ബജറ്റ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ച ആദ്യ സകാരാത്മക പ്രതികരണങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചപ്പോള്‍ സാമ്പത്തിക സുസ്ഥിരതയിലേക്കുള്ള അതിന്റെ ഉത്തരവാദിത്തങ്ങളില്‍ ഗവണ്മെന്റ് ശരിയായ ശ്രദ്ധ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിന്റെ സുതാര്യഘടകത്തെ വിദഗ്ധന്മാര് പ്രശംസിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
കൊറോണാ മഹാമാരികാലത്തോ അല്ലെങ്കില്‍ ആത്മനിര്‍ഭര്‍ഭാരതിന്റെ കൂട്ടായ പ്രയത്നത്തിലോ ഒക്കെയുള്ള ഗവണ്മെന്റിന്റെ സജീവമായ സമീപനത്തില്‍ ഊന്നികൊണ്ടുള്ള ഈ ബജറ്റ് പ്രതികരണ സമീപനത്തില്‍ നിന്നും കണികപോലും വ്യതിചലച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”നാം കര്മ്മോദ്യുതയ്ക്കുമപ്പുറം പോയി സജീവമായ ഒരു ബജറ്റാണ് നല്‍കിയിരിക്കുന്നത്”, പ്രധാനമന്ത്രി പറഞ്ഞു.
ഇത് സമ്പത്തിലൂം ക്ഷേമത്തിലും, എം.എസ്.എം.ഇയിലും പശ്ചാത്തലസൗകര്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് ബജറ്റിലെ സാര്‍വത്രികമായ വികസനത്തിന് നല്‍കിയിരിക്കുന്ന ഊന്നലിനെ പ്രശംസിച്ചുകൊണ്ട് മോദി പറഞ്ഞു. മുമ്പൊന്നുമില്ലാത്തതരത്തിലുള്ള ശ്രദ്ധ ആരോഗ്യപരിരക്ഷയ്ക്ക് നല്കിയിട്ടുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, വടക്കുകിഴക്ക്, ലേ, ലഡാക്ക് എന്നിവിടങ്ങളിലെ വികസന ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ തീരദേശ സംസ്ഥാനങ്ങളായ തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍, എന്നിവയെ വ്യാപാര ശക്തികേന്ദ്രങ്ങളാക്കുന്നതിനുള്ള ഒരു വലിയ ദിശാമാറ്റമാണിതെന്ന് അദ്ദേഹം പറഞ്ഞു. അസം പോലെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത കാര്യശേഷിയെ വിനിയോഗിക്കുന്നതിന് ബജറ്റ് വലിയ സഹായവുമായിരിക്കും.
ഗവേഷണത്തിനും നൂതനാശയത്തിനും നല്‍കിയിട്ടുള്ള ഊന്നല്‍ യുവജനതയെ സഹായിക്കുമെന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലെ ബജറ്റിന്റെ നേട്ടങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. ആരോഗ്യം, ശുചിത്വം, പോഷകഹാരം, ശുദ്ധജലം, അവസരസമത്വം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള ഊന്നല്‍ സാധാരണക്കാരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഗുണകരമാകും. അതുപോലെ പശ്ചാത്തലസൗകര്യത്തിനുള്ള വിഹിതങ്ങള്‍ വര്‍ദ്ധിപ്പിച്ചതും നടപടിക്രമങ്ങളിലെ പരിഷ്ക്കരണങ്ങളും തൊഴില്‍ സൃഷ്ടിയിലേക്കും വളര്‍ച്ചയിലേക്കും നയിക്കും.
കാര്‍ഷികമേഖലയ്ക്കും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ബജറ്റില്‍ നിരവധി വ്യവസ്ഥകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വളരെ സുഗമമായി കൂടുതല്‍ വായ്പകള്‍ ലഭിക്കും. എ.പി.എം.സികളും കാര്‍ഷിക പശ്ചാത്തല ഫണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്. ” നമ്മുടെ ഗ്രാമങ്ങളും കര്‍ഷകരും ഈ ബജറ്റിന്റെ ഹൃദയമാണെന്നാണ് ഇത് കാണിക്കുന്നത്” പ്രധാനമന്ത്രി പറഞ്ഞു.
തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കുന്നതിന് എം.എസ്.എം.ഇമേഖലയുടെ അടങ്കല്‍ ഇരട്ടിയാക്കിയതായി മോദി ചൂണ്ടിക്കാട്ടി. ബജറ്റ് പുതിയ ദശകത്തിന് ശക്തമായ അടിത്തറയിടുമെന്ന് അദ്ദേഹം പറയുകയും ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടിയുള്ള ബജറ്റിന് ദേശവാസികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: