ന്യൂദല്‍ഹി:കോവിഡ് 19 ലോക്ക്ഡൗണ്‍ കാലയളവില്‍പോലും രാജ്യത്തെ ഇന്ധന വിതരണ ശൃംഖല തടസം കൂടാതെ പ്രവര്‍ത്തിപ്പിക്കാന്‍ ഗവണ്മെന്റിന് കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതത്തില്‍ ഇന്ധനങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞ ധനമന്ത്രിനിര്‍മല സീതാരാമന് ഇന്ന് ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ പ്രഖ്യാപിച്ച പെട്രോളിയം പ്രകൃതി വാതക മേഖലയിലെ പ്രധാനപ്പെട്ട പദ്ധതികള്‍
നിലവില്‍ 8 കോടി കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഉജ്ജ്വല പദ്ധതി 1 കോടി ഗുണഭോക്താക്കളിലേക്ക് കൂടി വ്യാപിപ്പിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100ലധികം ജില്ലകളെ നഗര പാചകവാതക വിതരണ ശൃംഖലയിലേക്ക് ചേര്‍ക്കും.
ജമ്മു കശ്മീരിലെ കേന്ദ്ര ഭരണ പ്രദേശത്ത് വാതക പൈപ്പ്ലൈന് പ്രോജക്റ്റ് ആരംഭിക്കും.
എല്ലാ പ്രകൃതി വാതക പൈപ്പ്ലൈനുകളിലും വിവേചനമില്ലാതെ ഗ്യാസ് ബുക്ക് ചെയ്യുന്നതിനായി ഒരു സ്വതന്ത്ര ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം ഓപ്പറേറ്റര്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: