കരുനാഗപ്പള്ളി: കോവിഡ്കാല ഒറ്റപ്പെടലുകളില്‍ നിന്ന് ഒത്തുചേരലിന്റെ സന്ദേശവുമായി നാടെങ്ങും ബാല സ്വയംസേവകരുടെ പഥസഞ്ചലനം. കാലത്തിന്റെ മാറ്റത്തിനാണ് പുതു തലമുറ തുടക്കം കുറിക്കുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജില്ലയിലെ 143 കേന്ദ്രങ്ങളിലായി അയ്യായിരിത്തോളം ബാലന്മാര് ഗണവേഷധാരികളായി സഞ്ചലനത്തില്‍ പങ്കെടുത്തത്.
ഡോക്ടര്‍ജിയുടെ ദീര്‍ഘവീക്ഷണം സഫലമാകുന്ന കാഴ്ചയാണ് ഭാരതത്തിലുടനീളം കാണുന്നതെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ആര്. സുജിത്ത് കരുനാഗപ്പള്ളി ഇടക്കുളങ്ങരയില്‍ നടന്ന ബാല സാംഘിക്കില്‍ പറഞ്ഞു.
സ്വാതന്ത്യം നിലനിര്‍ത്താന്‍ കരുത്തുറ്റതും രാഷ്ട്രഭക്തിയുള്ളതുമായ തലമുറയെ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന കാഴ്ചപ്പാടാണ് ശാഖയിലൂടെ ഡോക്ടര്‍ജി നടപ്പിലാക്കിയത്. രാഷ്ട്രത്തെ പരമവൈഭവത്തിലെത്തിക്കാന്‍ കുട്ടിക്കാലം മുതല്‍ തന്നെ അര്‍പ്പണ മനോഭാവവും സാംസ്കാരിക മൂല്യങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും സുജിത്ത് പറഞ്ഞു. റിട്ട. ഇലക്ട്രിസിറ്റി എഞ്ചിനിയര്‍ സത്യനാരായണന് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: