ന്യൂദല്‍ഹി: നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യപനം. 75 വയസു കഴിഞ്ഞ പെന്ഷന്, പലിശ വരുമാനം മാത്രമുള്ളവര്‍ ഇനി മുതല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ 75 വയസിനും അതിന് മുകളിലുമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് താങ്ങാനാകുന്ന ഭാരം കുറയ്ക്കുന്നതിനാണ് ബജറ്റ് ശ്രമിച്ചിരിക്കുന്നത്. പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ള അത്തരം മുതിര്‍ന്ന പൗരന്മാരെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കും. പണം നല്കുന്ന ബാങ്ക് അവരുടെ വരുമാനത്തില്‍ നിന്ന് ആവശ്യമായ നികുതി കിഴിക്കും.
ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി മുതിര്ന്നപൗരന്മാരുടെ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് ഇളവ് നല്‍കുകയും ആദായനികുതി നടപടികള്‍ക്കുള്ള സമയം കുറയ്ക്കുകയും തര്‍ക്കപരിഹാര കമ്മിറ്റി രൂപീകരിക്കുന്നത്, ഫെയ്സ് ലെസ് ഐ.ടി.എടി. പ്രവാസി ഇന്ത്യാക്കാര്‍ക്കുള്ള ഇളവുകള്‍, ഓഡിറ്റ് പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പരിധി വര്‍ദ്ധിപ്പിക്കുകയും വരുമാനം പങ്കുവയ്ക്കലില്‍ ആശ്വാസങ്ങളും പ്രഖ്യാപിച്ചു. പശ്ചാത്തലസൗകര്യം, ചിലവു കുറഞ്ഞ ഭവനം, വാടക വീടുകള്‍ എന്നിവയ്ക്ക് ആശ്വാസം, ഐ.എഫ്.എസ്.സികള്‍ക്ക് നികുതി പ്രോത്സാഹനങ്ങള്‍, ചെറുകിട ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ആശ്വാസം, രാജ്യത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനത്തിന് വേണ്ടിയുള്ള നടപടികള്‍ എന്നിവയും അവര്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: