ന്യൂദല്‍ഹി: അസ്ട്രാസെനകയുടെ കോവിഷീല്‍ഡ് വാക്സിന്റെ 70 ലക്ഷത്തോളം ഇന്ത്യന്‍ നിര്‍മിത ഡോസുകള്‍ പാക്കിസ്ഥാനില്‍ അടുത്തയാഴ്ച ആരംഭിക്കുന്ന പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമാകും. ആഗോള കോവാക്സ് കൂട്ടായ്മയുട കീഴിലായിരിക്കും പാക്കിസ്ഥാന് ഇന്ത്യയില്‍ നിര്‍മിച്ച വാക്സിനുകള്‍ ലഭിക്കുക. പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ആരോഗ്യ ഉപദേഷ്ടാവായ ഡോക്ടര്‍ ഫൈസല്‍ സുല്‍ത്താനാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്.
സിനോഫാം കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് കൊണ്ടുവരാനായി പാകിസ്ഥാനി വിമാനം ചൈനയ്ക്ക് പുറപ്പെട്ടു. വാഗ്ദാനം ചെയ്തിട്ടുള്ള 17 ദശലക്ഷം കോവിഷീല്‍ഡ് ഡോസുകളില്‍ എഴുപത് ലക്ഷത്തോളം മാര്‍ച്ചോടെ രാജ്യത്ത് എത്തുമെന്ന് ഡോ. സുല്‍ത്താന്‍ വ്യക്തമാക്കി.
‘അസ്ട്രാസെനക ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും, ആഗോള കൂട്ടയ്മയായ കോവാക്സ് വഴിയെത്തും. പാക്കിസ്ഥാന്റെ ജനസംഖ്യയുടെ 20 ശതമാനത്തിന് സൗജന്യമായി വാക്സിനുകള്‍ നല്‍കാമെന്ന് കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി, രണ്ടു വാക്സിനുകളായ സിനോഫാമും അസ്ട്രസെനകയും ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’- ഡോ. സുല്‍ത്താന്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ കോവാക്സ് കൂട്ടായ്മ ഇന്ത്യയില്‍നിന്ന് ഏകദേശം നൂറ് ലക്ഷം ഡോസുകള്‍ വാങ്ങുമെന്നാണ് കരുതുന്നത്. ലോകത്തെമ്പാടുമുള്ള ഐകാര്യരാഷ്ട്ര സംഘടനാ പ്രവര്‍ത്തകര്‍ക്കായി നാലു ലക്ഷത്തോളം ഡോസുകളും വാങ്ങുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: