ന്യൂഡല്‍ഹി: 2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണിത്’
പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്.
ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് വിശേഷിപ്പിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തിയതായി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായതായും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചെന്നും ധനമന്ത്രി പറഞ്ഞു.
മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത് ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു.
27.1 ലക്ഷം കോടി രൂപയുടെ ആത്മ നിര്‍ഭര്‍ പാക്കേജാണ് പ്രഖ്യാപിച്ചത്. ഈ പാക്കേജുകള്‍ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചു .സര്‍ക്കാര്‍ നടപടികള്‍ കര്‍ഷകര്‍ക്കും സഹായമായി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് സഹായിച്ചു…
















