കൊല്ലം: കോവിഡ് കേരളത്തില്‍ സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ജില്ലയിലെ രോഗം ആദ്യം സ്ഥിരീകരിച്ച വ്യക്തി ചികിത്സയ്ക്കെത്തിയ പിഎന്‍എന്‍എം ആശുപത്രിയിലെ ഡോക്ടര്‍ ചന്ദ്രശേഖരകുറുപ്പിനും ജീവനക്കാര്‍ക്കും അത് മറക്കാന്‍ കഴിയാത്ത ദിവസമാണ്.
പ്രദേശത്തെ ജനങ്ങള്‍ പ്രാഥമിക ചികിത്സയ്ക്കെത്തുന്ന ആശുപത്രിയാണ് അഞ്ചാലുംമൂട് ഞാറയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും ആഴ്ചകള്‍ക്ക് ശേഷമാണ് ജില്ലയില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആ രോഗിയാകട്ടെ ചികിത്സ തേടി എത്തിയത് ഇവിടെയും. അതൊടെ ജില്ലയുടെ മുഴുവന്‍ ശ്രദ്ധയും ഇങ്ങോട്ടേക്ക് ആകുകയായിരുന്നു.
ആശുപത്രിയില്‍ അന്ന് ഉണ്ടായിരുന്ന എംഡി കൂടിയായ ഡോ. ചന്ദ്രശേഖരകുറുപ്പിന്റെ സമയോചിതമായ ഇടപെടലില്‍ രോഗ പ്പകര്ച്ചയെ പൂര്‍ണമായും തടഞ്ഞു നിര്‍ത്താന്‍ സാധിച്ചു. രോഗിയുടെ ലക്ഷണങ്ങളില്‍ സംശയം തോന്നിയ ഡോക്ടര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പരിശോധനാഫലം കാത്ത് നില്‍ക്കാതെ അപ്പോള്‍ തന്നെ ആശുപത്രി അടയ്ക്കുകയും ഡോക്ടര്‍മാരെയും അവിടെ ഉള്ള ജീവനക്കാരെയും ക്വാറന്റൈനിലാക്കുകയുമായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ക്ക് പോലും ഈ രോഗിയില്‍ നിന്നും രോഗ പകര്‍ച്ച ഉണ്ടായില്ല. ആ ആത്മവിശ്വാസം തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ആ സംഭവത്തിന് ശേഷം മാസങ്ങളോളം ഒരാളും ആശുപത്രിയിലേക്ക് ചികിത്സ തേടി എത്താതെയായി. നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടി എത്തിയിരുന്ന ഇവിടെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായി രോഗികളുടെ എണ്ണം ചുരുങ്ങി. മാസങ്ങളോളം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. എന്നിട്ടും ജീവനക്കാരുടെ ശമ്പളമോ ആനുകൂല്യമോ ഒന്നുംതന്നെ മുടങ്ങിയില്ലെന്നും ഡോ. ചന്ദ്രശേഖരകുറുപ്പ് പറയുന്നു. പാവങ്ങളുടെ ഡോക്ടര്‍ എന്നാണ് ഡോ. ചന്ദ്രശേഖരകുറുപ്പ് അറിയപ്പെടുന്നത്. ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന നടപടികളിലൂടെയാണ് കോവിഡ് കാലത്തും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കടന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: