ന്യൂദല്‍ഹി: കഴിഞ്ഞ 10 വര്‍ഷമായി മമത ബംഗാളിനോട് കാണിച്ച അനീതിക്ക് ബംഗാളിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്ന് അമിത് ഷാ. ഹൗറയില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
ബംഗാളിന്റെ സ്ഥിതിവിശേഷം ഇടതുമുന്നണി ഭരിച്ചതിനേക്കാള്‍ മോശമായിരിക്കുന്നു. ജനങ്ങളോട് മമത അനീതി കാണിച്ചു. മാറ്റമുണ്ടാക്കുമെന്ന് മമത വാ്ഗദാനം ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. അതീവപ്രാധാന്യം നല്‍കേണ്ട ഘടകങ്ങള്‍ ചിത്രത്തില്‍ നിന്നു തന്നെ മറഞ്ഞുപോയി. ഇതിന് ബംഗാള്‍ മമതയോട് ക്ഷമിക്കില്ല.- അമിത് ഷാ പറഞ്ഞു.
തൃണമൂലില്‍ നിന്ന് ഒട്ടേറെ നേതാക്കളും ജനങ്ങളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണ്. അഴിമതി, സ്വജനപക്ഷപാതം, ദുര്‍ഭരണം ഇതെല്ലാം മൂലം ആളുകള്‍ പാര്‍ട്ടി വിടുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് ആകുന്നതോടെ മമത പാര്‍ട്ടിയില്‍ ഒറ്റപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
ഇക്കുറി 294ല്‍ 200 സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. പരമാവധി പേരെ തൃണമൂലില്‍ നിന്നും ബിജെപി ക്യാംപിലെത്തിക്കുകയാണ് പാര്‍ട്ടിയുടെ തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: