ചെന്നൈ: ജയില്‍മോചിതയായ ശശികല എഐഎഡിഎംകെ കൊടി കാറില്‍ ഉപയോഗിച്ചതിന് എഐഎഡിഎംകെ ഡപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ കെ.പി. മുനിസ്വാമി വിമര്‍ശിച്ചു.
നിയമപരമായി അവര്‍ക്ക് അതിന് അവകാശമില്ലെന്നായിരുന്നു മുനിസ്വാമിയുടെ വിമര്‍ശനം. മുഖ്യമന്ത്രി പളനിസ്വാമി പക്ഷക്കാരനാണ് മുനിസ്വാമി. പനീര്‍ശെല്‍വം കൂടി ശശികലയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതോടെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പളനിസ്വാമി ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമാണ്.
അതേ സമയം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ഇപ്പോഴും ശശികല തന്നെയാണെന്നും തമിഴ്നാട്ടില്‍ എത്തിയാലുടന്‍ അവര്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കുമെന്നും അമ്മ മുന്നേറ്റ മക്കള്‍ കഴകം (എഎംഎംകെ) നേതാവ് സരസ്വതി പറഞ്ഞു.
അതേ സമയം ജയില്‍ വിമോചിതയായ ശശികല ഫിബ്രവരി എട്ട് വരെ ബെംഗളൂരുവില്‍ കഴിയും. പിന്നീട് തമിഴ്നാട്ടില്‍ എത്തുന്ന അവര്‍ എഐഎഡിഎംകെയില്‍ ലയിച്ചേക്കുമെന്ന് കരുതുന്നു. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബിജെപിയും അതു തന്നെയാണ് ആഗ്രഹിക്കുന്നത്. കഴി്ഞ്ഞ ദിവസം ജെപി നഡ്ഡ പുതുച്ചേരിയില്‍ എഐഎഡിഎംകെ-ബിജെപി സഖ്യമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് പ്രഖ്യാപിച്ചിരുന്നു. ശശികലയെക്കൂടി കൂടെ നിര്‍ത്തിയാല്‍ കൂടുതല്‍ ശക്തി തെളിയിക്കാന്‍ കഴിയുമെന്ന് തന്നെ ബിജെപി കരുതുന്നു. പക്ഷെ അത്തരമൊരു നീക്കം എങ്ങിനെയാണ് എഐഎഡിഎംകെയ്ക്കുള്ളില്‍ സ്വീകരിക്കപ്പെടുക എന്നത് മാത്രമേ ഇനി അറിയാനുള്ളൂ. വിരുദ്ധതാല്പര്യങ്ങള് ഐക്യപ്പെട്ട് ഡിഎംകെയെ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നേരിട്ടാല്‍ മാത്രമേ തുടര്‍ഭരണം ഉറപ്പിക്കാനാകൂ.
കഴിഞ്ഞ ദിവസം ശശികലയെ സ്വാഗതം ചെയ്ത ട്രിച്ചിയിലെയും തിരുനെല്‍വേലിയിലെയും ചില നേതാക്കളെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. പനീര്‍ശെല്‍വത്തിന്റെ പ്രദേശമായ തഞ്ചാവൂരിലും ശശികലയ്ക്ക് അനുകൂലമായ പോസ്റ്റര്‍ ഒട്ടിച്ചതും പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ പനീര്‍ശെല്‍വത്തിന്റെ മകന് വി.പി. ജയപ്രദീപും ശശികലയെ സ്വാഗതം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതും വലിയ വിവാദമായിരുന്നു. ഇതില്‍ മുഖ്യമന്ത്രി പളനിസ്വാമി മാത്രം ശശികലയ്ക്കെതിരായ നിലപാടിലാണ്.
അതേ സമയം ശശികല എഐഎഡിഎംകെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് എഎംഎംകെ നേതാവ് ദിനകരന് പറയുന്നത്. അതിന് തടസ്സം നില്‍ക്കുന്നവരെയെല്ലാം വഞ്ചകരായി ചരിത്രം രേഖപ്പെടുത്തുമെന്നും ദിനകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: