തിരുവനന്തപുരം: നെടുമങ്ങാട് ഗവണ്മെന്റ് കേളേജിലെ പ്രിന്‍സിപ്പലിന്റെ യാത്രയ്പ്പ് ചടങ്ങ്. പ്രീഡിഗ്രിക്കാരന് മണികണ്ഠനെ പാട്ടു പാടാന്‍ വിളിച്ചു. പൃതുസഹോദരനില്നിന്ന് സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും മണികണ്ഠന്റെ കന്നി സ്റ്റേജ് പരിപാടിയായിരുന്നു അത്. അന്നു കിട്ടിയ കയ്യടിയുടെ ആത്മവിശ്വസത്തിന്റെ ബലത്തില്‍ കോളേജിലെ കലാപരിപാടികളില്‍ അഭിഭാജ്യ ഘടകമായി. ഡിഗ്രിക്കു പഠിക്കുമ്പോള്‍ പാട്ടുകാരന് ആയതുകൊണ്ടുമാത്രം എസ്എഫ് ഐ കുത്തകയാക്കിയിരുന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ആദ്യമായി ജനറല്‍ സീറ്റിലേക്ക് ജയിക്കുന്ന എസ്എഫ്ഐ ഇതരനായും മണികണ്ഠന് മാറി. 1986-87 ല്‍ ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറിയായി ജയിച്ചായിരുന്നു അത്. പഠനത്തിനു ശേഷം അധ്യാപകനായി ജോലിനോക്കുന്നമ്പോളും സംഗീതത്തെ വിട്ടില്ല. നെയ്യാറ്റിന്‍കര സരിഗമ ഓര്‍ക്കസ്ട്രയില്‍ അംഗമായി. അപ്പോളാണ് പട്ടാളത്തിലേക്ക് വിളി വന്നത്. സിആര്‍പിഎഫില്‍ എ എസ് ഐ .
പാട്ടിനു പ്രാധാന്യമില്ലാത്ത ചിട്ടകള്‍ക്ക് മുന്‍തൂക്കം ഉള്ള പട്ടാള ജീവിതത്തിനും മണികണ്ഠന്റെ സംഗിത പ്രേമത്തെ അറുത്തുമാറ്റാനായില്ല.
ആദ്യം ദല്‍ഹിയിലായിരുന്നു നിയമനം. പിന്നീട് ചെന്നയില്‍. അവിടെ അയ്യപ്പക്ഷേത്രത്തില്‍ ഭജന പാടാന്‍ അവസരം ഉണ്ടായത് വഴിത്തിരവായി. ഭജനയിലെ സംഗീതം ഇഷ്ടപ്പെട്ട ക്ഷേത്ര ഭാരവാഹികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗാനമളയും അവതരിപ്പിച്ചു. ചെന്നെയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ഇടയ്ക്കിടെ നാട്ടില്‍ വന്ന് സരിഗമ ഒാക്സ്ട്രയില് പാടാനുള്ള സൗകര്യമായി. ശങ്കരാഭരണവും,.. വള്ളിക്കെട്ടേ ശബരിമലക്കേ… എന്നിവയൊക്കെ സ്റ്റേജുകളെ ഇളക്കിയാടി പാടി. ഗാനമേള രംഗത്ത് നിറഞ്ഞു നിന്നിരുന്ന മൂവാറ്റുപുഴ എയഞ്ചല്‍ വോയിസ് അവസരം നല്‍കിയതോടെ മണികണ്ഠന്റെ പാട്ടിന്റെ ഗ്രാഫ് ഉയര്‍ന്നു.
സ്വന്തമായി പാട്ടെഴുതി സംഗിതം നല്കി പാടുകയും ആല്‍ബങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തു. ദല്‍ഹിയില്‍ വീണ്ടും തിരിച്ചെത്തി അവിടുത്തെ മലയാളി ക്ഷേത്രങ്ങളിലേയും സംഘടനകളുടേയും ആസ്ഥാന പാട്ടുകാരുമായി മണികണ്ഠന് ആര്യനാട് മാറി.
ഭാര്യ മിനി. മക്കള്‍ പാര്‍വതിയും ഉമയും പുട്ടപ്പര്‍ത്തി ശ്രീസത്യസായി ബാബ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: