തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില്‍പ്പന നിരക്ക് പുറത്തുവന്നു. ഫെബ്രുവരി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപ അധിക വില നല്‍കേണ്ടി വരും. വിതരണക്കാര്‍ ബെവ്‌കോക്ക് നില്‍കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധിപ്പിച്ചുകൊണ്ടാണ് പുതിയ നിരക്കാണ് കൊണ്ടുവരുത്.
ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുള്ള ജവാന്‍ റമ്മിന് ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയാക്കി. വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ ഒരു ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഇതോടൊപ്പം വലിയ കുപ്പികളിലും മദ്യം വില്‍പ്പനയ്‌ക്ക് എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ബ്രാന്‍ഡി ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ധനയുണ്ട്. ഒന്നാം തിയതി അവധി ആയതിനാല്‍ പുതുക്കിയ മദ്യവില മറ്റന്നാള്‍ നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക