ന്യൂദല്‍ഹി : സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശ്ശന നടപടികളുമായി കേന്ദ്രം. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടായേക്കും.
സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 12 .5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. ലോക്ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി കൈക്കൊള്ളുന്നത്.
നിലവില്‍ 12.5 ഇറക്കുമതി ചുങ്കം കൂടാതെ സ്വര്‍ണത്തിന് മൂന്ന് ശതമാനം ജിഎസ്ടിയും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നുണ്ട്. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുള്‍പ്പെടെ അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇറക്കുമതി ചുങ്കം കുറഞ്ഞാല്‍ കള്ളക്കടത്തും കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: