ന്യൂദല്‍ഹി: ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഇടനിലക്കാരുടെ സമരത്തില്‍ പങ്കെടുക്കുന്നയാളുടെ സംഭാഷണം പുറത്ത്. സ്പോണ്‍സേര്‍ഡ് സമരമെന്ന വാദം ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് ബിജെപി ദല്‍ഹി വക്താവ് നീതു ദബസ് ട്വിറ്ററില്‍ പങ്കുവച്ച ശബ്ദരേഖയിലുള്ളത്. ശബ്ദരേഖ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. രണ്ടുപേര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.
കേന്ദ്രസര്‍ക്കാര്‍ നല്ലകാര്യമാണ് ചെയ്യുന്നതെന്നും ഇവര്‍(ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവര്‍) അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ശബ്ദരേഖയില്‍ കേള്‍ക്കാം. ദിവസവും രാത്രികാലങ്ങളില്‍ പുറത്ത് മദ്യം ലഭിക്കുമെന്നും രണ്ടായിരം മുതല്‍ മൂവായിരം രുപവരെ പകല്‍ ലഭിക്കുമെന്നും സമരത്തില്‍ പങ്കെടുക്കുന്നയാള്‍ സുഹൃത്തിനോട് പറയുന്നു. സമരത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നല്ലരീതിയില്‍ നടക്കുന്നുവെന്നും തറന്നുപറയുന്നത് കേള്‍ക്കാം.
അതേസമയം കേന്ദ്രസര്‍ക്കാര്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് മുന്പില് ഒത്തുതീര്‍പ്പിനായി വച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ബജറ്റിന് മുന്നോടിയായി ശനിയാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞ കാര്യങ്ങള്‍ യോഗത്തില്‍ മോദി ആവര്‍ത്തിച്ചു. വീണ്ടുമൊരു ചര്‍ച്ചയ്ക്ക് ഫോണ്‍ വിളിയുടെ അകലം മാത്രമേയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: