ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന അക്രമത്തോടനുബന്ധിച്ച് 84 പേരെ അറസ്റ്റ് ചെയ്തതായി ദല്‍ഹി പൊലീസ് അറിയിച്ചു.
കര്‍ഷകര്‍ ചെങ്കോട്ടയിലും പരിസരങ്ങളിലുമായി നടത്തിയ കലാപങ്ങളുമായി ബന്ധപ്പെട്ട് 38 കേസുകള്‍ എടുത്തിട്ടുള്ളതായും പൊലീസ് അറിയിച്ചു. ജനവരി 26ന് കര്‍ഷകരുമായി നടത്തിയ കലാപത്തില്‍ 400 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ദല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ പറഞ്ഞു.
ജനവരി 26ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് 13 കര്‍ഷക നേതാക്കള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, മേധ പട്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. പൊലീസുകാരെ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്നും തടയല്‍, വധശ്രമം, കലാപശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളനുസരിച്ചാണ് കര്‍ഷക നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: