കുവൈത്ത് സിറ്റി: ഓക്സ്ഫോഡ് സർവകലാശാല വികസിപ്പിച്ച ഓക്സ്ഫഡ്-ആസ്ട്രസെനക്ക കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യമന്ത്രാലയം അനുമതി നൽകി. വാക്സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ കുവൈത്തിൽ എത്തിയേക്കും.
ഓക്സ്‌ഫഡിന്റെ വാക്സിന് ജിസിസി ആരോഗ്യ കൗൺസിൽ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യു.കെ മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി, സെറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ ബാദെര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: