വാഷിങ്‌ടൺ: മദ്യമാണെന്ന് കരുതി ആന്റിഫ്രീസ് കുടിച്ച 11 അമേരിക്കന്‍ സൈനികര്‍ ആശുപത്രിയില്‍. ടെക്സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു സൈനികരുടെ നില ഗുരുതരമാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവ ഉള്ളിലെത്തിയാൽ വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് നയിക്കാൻ ഇടയാക്കുകയും ചെയ്യും.
എല്‍ പാസോയിലെ ഫോര്‍ട്ട് ബ്ലിസില്‍ നിന്നുള്ള സൈനികര്‍ പത്ത് ദിവസത്തെ പ്രത്യേക പരിശീലനത്തിനായാണ് ടെക്സാസിലെ സൈനിക ആസ്ഥാനത്തെത്തിയത്. ഫീല്‍ഡ് ട്രെയിനിങ്ങില്‍ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചതാണ്. പ്രാഥമിക പരിശോധന ഫലങ്ങള്‍ സൂചിപ്പിക്കുന്നത് സൈനികരുടെ ഉള്ളില്‍ചെന്നിരിക്കുന്നത് എഥിലീന്‍ ഗ്ലൈക്കോള്‍ ആണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
സര്‍വസാധാരണമായി ഉപയോഗിച്ചു വരുന്ന ആന്റിഫ്രീസാണ് എഥിലീന്‍ ഗ്ലൈക്കോള്‍. ശീതീകരണനിയന്ത്രണപദാര്‍ഥങ്ങളായ ആന്റിഫ്രീസ്. ലായനികളെ ഉറഞ്ഞുകൂടുന്നതില്‍ നിന്ന് നിയന്ത്രിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: